അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഭീരുത്വം നിറഞ്ഞ സമൂഹത്തെ സൃഷ്ടിക്കുന്നു വി എസ് അനിൽകുമാർ
കണ്ണൂർ: അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും നിയന്ത്രണമില്ലാത്ത അഭിനിവേശം ഭീരുക്കളുടെ സമൂഹത്തെ തീർത്തു കൊണ്ടിരിക്കുകയാണെന്ന് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വി എസ് അനിൽകുമാർ. യുവകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്ധവിശ്വാസ വിരുദ്ധ നിയമം കേരള നിയമസഭ പാസാക്കുക എന്ന ആവശ്യമുന്നയിച്ച് സംഘടിപ്പിച്ച കലക്ട്രേറ്റ് ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വളരെ അശാസ്ത്രീയമായ കാര്യങ്ങൾ നിരന്തരം നടക്കുന്നതിലൂടെ നമ്മൾ ദുർബലരും ആത്മവിശ്വാസമില്ലാത്തവരും ആയി തീരുന്നു.എത്രമാത്രം അന്ധവിശ്വാസ ജഡിലമായ കാര്യമാണ് ലോകത്തിൽ നടക്കുന്നത് എന്ന് മാധ്യമങ്ങളിലൂടെ മനസിലാവും.
ഏതെല്ലാം തരത്തിൽ വിശ്വാസിയെ പാട്ടിലാക്കാൻ കഴിയുമോ അത് വഴി ഈ വ്യവസായം തടിച്ച് കൊഴുത്ത് കൊണ്ടിരിക്കുന്നു.നവോത്ഥാനം ജീർണിച്ച് കൊണ്ടിരിക്കുകയാണ്.ശാസ്ത്രീയമായി ചിന്ത വളർത്തും എന്ന് നമ്മൾ വിചാരിച്ചവർ പോലും നമ്മളെ വഞ്ചിച്ച് മുന്നോട്ട് പോകുന്നു.
ശാസ്ത്രീയമായ ബോധം ഉള്ള സമൂഹത്തിൽ മാത്രമെ വികസനം ഉണ്ടാകുകയുള്ളു അല്ലാതെ ജനാധിപത്യത്തിൻ്റെ പേരിൽ എന്തിനെയും അനുവദിച്ചാൽ നാട് നശിക്കും എന്ന കാര്യത്തിൽ സംശയമില്ല.ധീരതയും ആത്മവിശ്വാസമുള്ളവരായി തീരാൻ നമ്മൾ തന്നെ ശ്രമിക്കണം. ആരും നമ്മള്ള രക്ഷിക്കുവാൻ വരില്ലെന്നും അദ്ദേഹം പറഞ്ഞു. യുവകലാസാഹിതി ജില്ലാ പ്രസിഡൻ്റ ഷിജിത്ത് വായന്നൂർ അധ്യക്ഷനായി. സെക്രട്ടറി ജിതേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു.
ധർണക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാധവൻ പുറച്ചേരി, കെടി ബാബുരാജ്, വി കെ സുരേഷ് ബാബു (ഇപ്റ്റ), വേലായുധൻ ഇടച്ചേരിയൻ ( പ്രോഗ്രസ്സിവ് റൈറ്റേഴ്സ് ഫോറം ) , ഗംഗൻ അഴീക്കോട് ( യുക്തിവാദി സംഘം ), ശ്രീനിവാസൻ മാഷ് (ശാസ്ത്ര സാഹിത്യ പരിഷത്ത് ) ,
സി പി ഷൈജൻ ( കിസാൻസഭ ), അഡ്വ. പി അജയകുമാർ, കെ വി ബാബു (ബി കെ എം യു), റോയി ജോസഫ് (ജോയിൻ കൗൺസിൽ) -
നമിത എൻ സി (യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ), വിജയൻ നണിയൂർ (പ്രവാസി ഫെഡറേഷൻ), രാധാകൃഷ്ണൻ മാസ്റ്റർ ( എ കെ എസ് ടി യു), രേഷ്മ പരാഗൻ ( വനിത കലാസാഹിതി ), കെ എംസപ്ന (മഹിളാ സംഘം ), കൊറ്റിയത്ത് സദാനന്ദൻ (പി പി മുകുന്ദൻ സ്മാരക വായനശാല ),
ശശികല (ചിത്രകാരൻ ) എന്നിവർ സംസാരിച്ചു.
.jpg)

