സംസ്ഥാന അന്തർ ജില്ല ബാഡ്മിൻ്റൺ ചാംപ്യൻഷിപ്പ് കണ്ണൂരിൽ തുടങ്ങും


കണ്ണൂർ : കേരള ബാഡ്മിൻ്റൺ (ഷട്ടിൽ) അസോ. നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ബാഡ്മിൻ്റൺ (ഷട്ടിൽ ) ചാംപ്യൻഷിപ്പ് ഫെബ്രുവരി അഞ്ചു മുതൽ പത്തു വരെ കണ്ണൂർ കക്കാട് ഡ്രീം ബാഡ്മിൻ്റൺ അറീനയിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരം.
14 ജില്ലകളിൽ നിന്നുള്ള ഏറ്റവും മികച്ച കളിക്കാർ അവരുടെ ജില്ലയെ പ്രതിനിധീകരിച്ചു ചാംപ്യൻഷിപ്പിൽ പങ്കെടുക്കും. വിവിധ ഭാഗങ്ങളിലായി കേരളത്തിന് വേണ്ടി ദേശീയ സ്കൂൾ ബാഡ്മിൻ്റൺ ചാംപ്യൻഷിപ്പിലും മറ്റു ദേശീയ ബാഡ്മിൻ്റൺ ചാംപ്യൻഷിപ്പിലും പങ്കെടുത്ത നിരവധി കളിക്കാർടൂർണമെൻ്റിൽ പങ്കെടുക്കും.
അഞ്ചിന് രാവിലെ 10 മണിക്ക് സബ് ജൂനിയർ വിഭാഗത്തിൻ്റെ ഉദ്ഘാടനം കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി. നിധിൻ രാജ് നിർവഹിക്കും. ചാംപ്യൻഷിപ്പിലെ വിജയികൾക്ക് ഒന്നര ലക്ഷം രൂപ പ്രൈസ് മണിയായി നൽകും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ ഡോ. പി.കെ ജഗന്നാഥൻ, കെ.പി അബ്ദുൾ അസീസ് എന്നിവർ പങ്കെടുത്തു.