പ്രശസ്ത നർത്തകി ശ്രീവിദ്യ വിജയൻ അവതരിപ്പിക്കുന്ന മോഹിനിയാട്ട കച്ചേരി ശനിയാഴ്‌ച അരങ്ങേറും

srevidya

തളിപ്പറമ്പ: പ്രശസ്ത നർത്തകി ശ്രീവിദ്യ വിജയൻ അവതരിപ്പിക്കുന്ന മോഹിനിയാട്ട കച്ചേരി ശനിയാഴ്‌ച അരങ്ങേറും. വൈകിട്ട്‌ അഞ്ചിന്‌ തൃച്ചംബരം ഡ്രീംപാലസ്‌ ഓഡിറ്റോറിയത്തിൽ നടക്കുന്ന കച്ചേരിയിൽ ലൈവ്‌ ഓർക്കസ്‌ട്ര ടീം അണിനിരക്കും. 

കലാമണ്ഡലം ലീലാമണി, കലാമണ്ഡലം വിമലാദേവി, ഡോ. കലാമണ്ഡലം ലത എടവലത്ത്‌ എന്നിവർ അതിഥികളാവും. തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ ശ്രീലതാ വിജയൻ, കെ എൻ വിജയൻ, പി സി ഗോപിനാഥ്‌, വരുൺ ഗോപിനാഥ്‌ എന്നിവർ പങ്കെടുത്തു.

Tags