തലശേരി സ്‌റ്റേഡിയത്തിലെ കായിക പ്രതീക്ഷകള്‍ക്ക് ചിറകുമുളയ്ക്കുന്നു, സ്‌റ്റേഡിയം പൂര്‍ണമായി നഗരസഭയ്ക്ക് കൈമാറാന്‍ നീക്കം

Sports hopes at the Thalassery Stadium are getting wings
റവന്യൂ ഭുമിയിലുള്ള വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം  തലശ്ശേരി മുനിസിപ്പാലിറ്റിക്ക്  പാട്ട വ്യവസ്ഥയില്‍ കൈമാറണമെന്ന കാര്യം  റവന്യൂ വകുപ്പുമന്ത്രി കെ. രാജനും

തലശേരി: തലശേരിയുടെ കായിക   പ്രതീക്ഷയ്ക്ക് പുത്തന്‍ കുതിപ്പ് സമ്മാനിക്കാന്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ  ഇടപെടല്‍ യാഥാര്‍ത്ഥ്യമാകുന്നു. നഗരസഭാ സ്‌റ്റേഡിയം പൂര്‍ണമായി നഗരസഭയ്ക്കു തന്നെ കൈമാറാനാണ് തീരുമാനം.  വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക നഗരസഭാസ്റ്റേഡിയത്തിന്റെ നിലവിലെ പരിപാലന ചുമതലക്കാര്‍ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ്.  

റവന്യൂ ഭുമിയിലുള്ള വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം  തലശ്ശേരി മുനിസിപ്പാലിറ്റിക്ക്  പാട്ട വ്യവസ്ഥയില്‍ കൈമാറണമെന്ന കാര്യം  റവന്യൂ വകുപ്പുമന്ത്രി കെ. രാജനും കായിക വകുപ്പുമന്ത്രി വി. അബ്ദുറഹ്മാനുമായി സംയുക്തമായി  ജൂലൈ 11-ാം തീയതി സ്പീക്കറുടെ ചേംബറില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും.  ്  സ്പീക്കറുടെ ചേംബറില്‍ റവന്യൂ വകുപ്പുമന്ത്രിയുമായി ചേര്‍ന്ന യോഗത്തില്‍ ഈക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി.

തലശേരി  കോടതി മുതല്‍ സിവ്യൂ പാര്‍ക്ക് വരെയുള്ള ക്ലിഫ് വാക്ക് പദ്ധതിക്ക് ഭൂമി അനുവദിക്കല്‍,   സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ സ്മരണ ഉയര്‍ത്തുന്ന ജവഹര്‍ഘട്ടിന്റെ പുനരുദ്ധാരണത്തിന് കടല്‍പുറമ്പോക്ക് ഉപയോഗപ്പെടുത്തല്‍, കുയ്യാലി നദീതീര സൗന്ദര്യവല്‍ക്കരണ പദ്ധതി,   വെയര്‍ഹൗസിന്റെ  80 സെന്റ് സ്ഥലമേറ്റെടുത്ത് സിവില്‍ സ്റ്റേഷന്‍ കോംപ്ലക്‌സ് നിര്‍മ്മാണം തുടങ്ങി സ്പീക്കര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സംബന്ധിച്ച് റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട മന്ത്രി അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നറിയിച്ചു. 

ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത, അസിസ്റ്റന്റ് കമ്മീഷണര്‍ അനു എസ്. നായര്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്.കുമാര്‍ എന്നിവര്‍ നേരിട്ടും  കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്‍, സര്‍വ്വേയും ഭൂരേഖയും വകുപ്പ്  ഡയറക്ടര്‍ സീറാം സാംബശിവ റാവു എന്നിവര്‍ ഓണ്‍ലൈനായും  യോഗത്തില്‍ പങ്കെടുത്തു.