സ്കൈലൈൻ ബിൽഡേഴ്‌സ് കണ്ണൂരിൽ പുതിയ ഓഫീസ് തുറന്നു
കണ്ണൂർ : റിയൽ എസ്റ്റേറ്റ് മേഖലയിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന സ്കൈലൈൻ ബിൽഡേഴ്‌സിന്റെ കണ്ണൂരിലെ പുതിയ ഓഫീസ് ഉദ്ഘാടനം നടന്നു. മേലെചൊവ്വയിൽ എളയാവൂർ വില്ലേജ് ഓഫീസിനു സമീപമുള്ള സ്കൈലൈൻ വിങ്സിലാണ് പുതിയ ഓഫീസ് തുറന്നത്. സ്കൈലൈൻ ബിൽഡേഴ്‌സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി. അബ്ദുൽ അസീസ് ഓഫീസ് ഉദ്ഘാടനം ചെയ്തതായി എക്സിക്യുട്ടീവ് ഡയറക്ടർ സഹൽ അസീസ് കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 100 റിയൽ എസ്‌റ്റേറ്റ് ബ്രാൻഡുകളെ തെരഞ്ഞെടുത്ത ഹുറൂൺ ഇന്ത്യ റേറ്റിംഗ്‌സിൽ കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ ബ്രാൻഡാണ് സ്കൈലൈൻ ബിൽഡേഴ്‌സെന്ന് സഹൽ അസീസ് അറിയിച്ചു. സ്കൈലൈൻ ബിൽഡേഴ്‌സിന്റെ കോർപറേറ്റ് ഓഫീസ് കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്.
വാർത്താ സമ്മേളനത്തിൽ രാജ് നന്ദൻ, ജിജോ അലപ്പാട്, ജെയിംസ് അഗസ്റ്റൻ എന്നിവർ പങ്കെടുത്തു.