എസ് കെ എസ് എസ് എഫ് തളിപ്പറമ്പ് ഹൈവേ ശാഖ കമ്മറ്റി 15ാം മത് വാർഷിക സമ്മേളനം 3 ന്
Jan 2, 2025, 16:49 IST
തളിപ്പറമ്പ്: എസ് കെ എസ് എസ് എഫ് തളിപ്പറമ്പ് ഹൈവേ ശാഖ കമ്മറ്റി നടത്തുന്ന 15ാം മത് വാർഷിക സമ്മേളനം ജനുവരി 3 ന് രാത്രി 7 മണിക്ക് മാർക്കറ്റിന് സമീപം ശംസുൽ ഉലമാ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാത്രി 7 മണിക്ക് മജ്ലിസ് നൂറോടു കൂടി വാർഷികത്തിന് തുടക്കം കുറിക്കും.
സയ്യിദുൽ ഷാഹുൽ ഹമീദ് തങ്ങൾ അൽ അസ്ഹരി പട്ടാമ്പി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന ചടങ്ങ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ശുഹൈബുൽ ഹൈതമി മുഖ്യപ്രഭാഷണം നടത്തുമെന്ന് ഭാരവാഹികളായ ഷുഹൈബ് കൊടിയിൽ, കെ ജവാദ് , പി അബ്ദുൽ ഖാദർ, കെ പി അഷ്ഫാകലി, എ പി ഷാഹിദ്, കെ കെ നിസാം വാഫി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.