പുത്തൻ സാമ്പത്തിക നയം വ്യാപാര മേഖലയെ തകർത്തു : ഡോ. വി. ശിവദാസൻ എം.പി

New economic policy has destroyed the business sector: Dr. V. Sivadasan M.P
New economic policy has destroyed the business sector: Dr. V. Sivadasan M.P

കണ്ണൂർ : കെട്ടിട വാടകയിലെ പതിനെട്ട് ശതമാനം ജി.എസ്.ടി അധിക നികുതി ചുമത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിലുള്ള ജി.എസ്.ടി ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.

വ്യാപാരി വ്യവസായി സമിതിയുടെ തെക്കി ബസാർ ഓഫീസിൽ നിന്നാണ് പ്രകടനമായി കലക്ടറേറ്റിന് മുൻപിലെത്തി. ഡോ. വി. ശിവദാസൻ എം.പി ധർണാ സമരം ഉദ്ഘാടനം ചെയ്തു 90 കളിൽ രാജ്യത്ത് നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയങ്ങൾ വ്യാപാര മേഖലയെ തകർത്തുവെന്ന് ശിവദാസൻ ആരോപിച്ചു.

പുത്തൻ സൂപ്പർ മാർക്കറ്റുകൾ ചെറുകിട വ്യാപാര മേഖലയിലെ തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജി.എസ്.ടി മനുഷ്യനെ ചൂഷണം ചെയ്യുന്ന നികുതി സമ്പ്രദായമാണ്. നികുതി പിരിക്കാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാന സർക്കാരിൻ്റെയും അവകാശം ഇല്ലാതാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് പി.വിജയൻ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ വി.ഗോപിനാഥൻ, നോർത്ത് മലബാർ ചേംബർ ഓഫ് പ്രസിഡൻ്റ് ടി.കെ രമേഷ് കുമാർ, സി. അബ്ദുൽ കരീം, കെ. മുഹമ്മദ് റഫീഖ്, സമിതി ജില്ലാ സെക്രട്ടറി പി.എം സുഗുണൻ, കെ. പങ്കജവല്ലി, ചാക്കോ മുല്ലപ്പള്ളി, കെ.കെ സഹദേവൻ എന്നിവർ പ്രസംഗിച്ചു.

Tags