പട്ടുവം ദീന സേവന സഭയുടെ അമല പ്രൊവിൻസ് അംഗം സിസ്റ്റർ കർമ്മല നിര്യാതയായി

st karmala

തളിപ്പറമ്പ്: പട്ടുവം ദീന സേവന സഭയുടെ അമല പ്രൊവിൻസ് അംഗം സിസ്റ്റർ കർമ്മല ഡി എസ് എസ് (85) നിര്യാതയായി. വാർദ്ധക്യ സഹജമായ രോഗംമൂലം പട്ടുവം സെൻ്റ് ആഞ്ചലാ കോൺവെൻ്റിൽ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. എറണാകുളം അങ്കമാലി അതിരൂപത സെൻ്റ് മേരീസ് ബസലിക്ക ഇടവകയിൽ ചേറ്റുങ്കൽ പരേതരായ ജോസഫ് - ഏലിശ്വാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സെലിൻ, പരേതരായ സാമുവൽ, ജേക്കബ്ബ്, ജോൺ, മാത്യു.

പഴയങ്ങാടി, കുറ്റൂർ, മാതമംഗലം, മാടായി, മേപ്പാടി, മാനന്തവാടി, അരിപ്പാമ്പ്ര, മുതലപ്പാറ, പട്ടുവം എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച്ച വൈകുന്നേരം 3.30 ന് പട്ടുവം സ്നേഹ നികേതൻ ആശ്രമ ചാപ്പലിൽ കണ്ണൂർ രൂപതാ വികാരി ജനറൽ മോൺ. ക്ലാരൻസ് പാലിയത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.

Tags