ഷോറിങ്കായ് കപ്പ് ജേതാക്കൾക്ക് സ്വീകരണം നൽകി
ഷോറിങ്കായ് കപ്പ് ജേതാക്കൾക്ക് സ്വീകരണം നൽകി
Oct 10, 2025, 11:10 IST
കണ്ണൂർ :ഒക്ടോബർ 5,6 തീയതികളിൽ ദുബായ് അൽ ഇതിഹാദ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഷോറിങ്കായ് കപ്പ് ഇന്റർനാഷണൽ കരാത്തെ ടൂർണമെന്റിൽ ബ്ലാക്ക് ബെൽറ്റ് സീനിയർ കത്വ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത് സ്വർണമെഡൽ നേടിയ കണ്ണുരിലെ കാഞ്ചോ പി.പി ഹേമന്ത് കുമാറിനും,കരാട്ടെ ഓപ്പൺ ഡിഗ്രി വിഭാഗത്തിൽ ബ്ലാക്ക് ബെൽറ്റും നേടിയ വി. വരുണിനും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.ഗോജുറിയു കരാട്ടെ ഡോ ഇച്ചിറിയുകായ് സ്കൂൾ രക്ഷധികാരി ആർട്ടിസ്റ്റ് ശശികലയുടെ നേതൃത്വത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
tRootC1469263">.jpg)

