മലബാറിലെ യാത്രക്കാർക്ക് ആശ്വാസമായി ഷൊർണൂർ -കണ്ണൂർ സ്പെഷ്യൽ ട്രെയിൻ സർവീസ് തുടങ്ങി

spl train

കണ്ണൂർ: മലബാറിലെ യാത്രാ ദുരിതത്തിന് പരിഹാരമായി ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ റെയിൽവേ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരും റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രവർത്തകരും ആവേശകരമായ സ്വീകരണം നൽകി. മലബാർ  റെയിൽവേ പാസഞ്ചേഴ്‌സ് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്യത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്.

ജൂലായ് രണ്ടിന് വൈകിട്ട് 3.40 ന് ഷൊര്‍ണ്ണൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിൻ 730 ന് കണ്ണൂരിലെത്തി. ലോക്കോ പൈലറ്റുമാരെ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്യത്തിൽ ഹാരാർപ്പണം നടത്തി. കോർഡിനേഷൻ കമ്മറ്റി ചെയർമാൻ റഷീദ് കവ്വായി, സ്റ്റേഷൻ മാനേജർ സജിത്കുമാർ എന്നിവർ സംസാരിച്ചു.

train spl

ഷൊര്‍ണ്ണൂരില്‍ നിന്ന് ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകീട്ട് 3 .40 നും കണ്ണൂരില്‍ നിന്ന് ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 8.10 നുമാണ് ട്രെയിന്‍ സര്‍വ്വീസ് നടത്തുക.
തിരക്കില്ലാത്ത സുഖകരമായ യാത്രയായിരുന്നുവെന്ന് ആദ്യയാത്രക്കാർ പറഞ്ഞു.

അൺറിസർവ്ഡ് സ്പെഷ്യൽ എക്സ്പ്രനായി സര്‍വ്വീസ് നടത്തുന്ന ട്രെയിനിന് തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫെറോക്ക്, പരപ്പനങ്ങാട് താനൂര്‍ തിരൂര്‍, കുറ്റിപ്പുറം പട്ടാമ്പി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.. 10 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. പുതിയ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുന്നതോടെ യാത്രക്കാരുടെ തിരക്കിന് അല്‍പം ആശ്വാസമായിട്ടുണ്ട്. എന്നാൽ ഭാഗികമായി മാത്രമല്ലാതെ ആഴ്ച്ചയിൽ മുഴുവൻ ദിവസവും ട്രെയിൻ സർവീസ് നടത്തണ മെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

 

Tags