വിദേശ വിപണിയിൽ ടൈൽസ് കയറ്റി അയക്കുന്ന സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സിനിമാ നിർമ്മാതാവിൻ്റെ മൂന്നേമുക്കാൽ കോടി തട്ടി ; ദമ്പതികൾക്കെതിരെ കേസെടുത്തു
കണ്ണൂർ : വിദേശ വിപണിയിലേക്ക് സാനിറ്ററി വസ്തുക്കൾകയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 3 കോടി 78 ലക്ഷം രൂപയിലധികം തട്ടിയെടുത്തുവെന്ന പരാതിയിൽ വഞ്ചനാകുറ്റത്തിന് പ്രവാസി ദമ്പതികൾക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.
വെള്ളം സിനിമയുടെ നിർമ്മാതാവും തളാപ്പിലെ വാട്ടർമെൻ ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂർ ബ്രാഞ്ച് മാനേജിംഗ് ഡയരക്ടറുമായ
മുരളീദാസ് കുന്നുംപുറത്തിൻ്റെ പരാതിയിലാണ് കണ്ണൂർ തളാപ്പിലെ ചൈതന്യ വാട്ടർമെൻ ടൈൽസ് ട്രേഡിംഗ് ജിസിസി ഡയരക്ടറായ അഖിലേഷ് പടിഞ്ഞാറ്, ഭാര്യയും ഡയറക്ടറുമായ രജന അഖിലേഷ് എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.2022 മുതലാണ്പരാതിക്കാ സ്പദമായ സംഭവം.
പരാതിക്കാരൻമാനേജിംഗ് ഡയരക്ടറായ വാട്ടർമെൻ ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് വിദേശത്ത് വാട്ടർമെൻ ടൈൽസ് ട്രേഡിംഗ് ജി സി സി എന്ന പേരിൽ ബിസിനസ് ചെയ്യാൻ താല്പര്യമുണ്ടെന്ന് പറഞ്ഞ് പാർട്ണറും ഷെയർ ഹോൾഡറുമാക്കാമെന്നും വിശ്വസിപ്പിച്ച് പരാതി ക്കാരനിൽ നിന്നും2022 ആഗസ്ത് 13നും സപ്തംബർ 22നുമായി കോടികൾ വിലമതിക്കുന്ന ടൈൽസ് കണ്ടെയിനറുകൾ വിദേശത്തേക്ക് അയച്ചുകൊടുക്കുകയും പിന്നീട് സാധനങ്ങൾ പ്രതികൾ മറിച്ചു വില്പന നടത്തി ലാഭവിഹിതം നൽകാതെയും പരാതിക്കാരനെ പങ്കാളിയാക്കാതെ വാട്ടർമെൻ ടൈൽസ് എഫ് സെഡ് സി എന്ന കമ്പനി തുടങ്ങി ചതിക്കുകയും3,78,87178 രൂപ തട്ടിയെടുത്ത് വഞ്ചിച്ചുവെന്ന പരാതിയാണ് കേസെടുത്തത്.