ശബരിമലയിലെ സ്വർണ്ണകൊള്ളക്കെതിരെ തളിപ്പറമ്പിൽ യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റി വിശ്വാസ സംരക്ഷണ ജനകീയ സദസ് നടത്തി

ശബരിമലയിലെ സ്വർണ്ണകൊള്ളക്കെതിരെ തളിപ്പറമ്പിൽ യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റി വിശ്വാസ സംരക്ഷണ ജനകീയ സദസ് നടത്തി
UDF Constituency Committee holds public meeting to protect faith against gold theft in Sabarimala
UDF Constituency Committee holds public meeting to protect faith against gold theft in Sabarimala

തളിപ്പറമ്പ് : ശബരിമലയിലെ സ്വർണ്ണകൊള്ളക്കുത്തരവാദിയായ ദേവസ്വം മന്ത്രി രാജിവെക്കുക,ദേവസ്വം പ്രസിഡന്റിനെ പുറത്താക്കുക തുടങ്ങി ആവശ്യങ്ങളുമായി യു ഡി എഫ് നിയോജക മണ്ഡലം കമ്മറ്റി ജനകീയ സദസ് നടത്തി.

യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ പി മുഹമ്മദ്‌ ഇഖ്ബാൽ അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ എസ് മുഹമ്മദ്‌ മുഖ്യപ്രഭാഷണം നടത്തി. സുധീഷ് കടന്നപ്പള്ളി, മാത്യു ചാണക്കാടൻ, മണ്ഡലം കൺവീനർ  ടി ജനാർദ്ധനൻ,എം എൻ പൂമംഗലം സംസാരിച്ചു.

tRootC1469263">

മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ,സെക്രട്ടറി മഹമൂദ് അള്ളാംകുളം, സി പി വി അബ്ദുള്ള, രജനി രമാനന്ദ്, മുസ്തഫ കൊടിപ്പൊയിൽ, എ ഡി സാബൂസ്, നൗഷാദ് ബ്ലാത്തൂർ, കെ.പി.ശശിധരൻ,സമദ് കടമ്പേരി,പി വി അബ്ദുൽ ഷുക്കൂർ, കെ പി മുജീബ് റഹ്‌മാൻ  പങ്കെടുത്തു.

Tags