ശബരിമലയിലെ വിഷയം ഭക്തിയെ യുക്തികൊണ്ട് കൈകാര്യം ചെയ്തു, സന്നിധാനത്ത് കവർച്ചക്കാർ കയറിക്കൂടി ; സാദിഖലി ശിഹാബ് തങ്ങൾ

Sabarimala issue was handled with devotion and logic, but looters entered the sanctum sanctorum; Sadiqali Shihab Thangal
Sabarimala issue was handled with devotion and logic, but looters entered the sanctum sanctorum; Sadiqali Shihab Thangal

തളിപ്പറമ്പ് : ഭക്തി ആദരവോടെ ചെയ്യേണ്ടത് യുക്തിചിന്ത കൊണ്ട് കൈകാര്യം ചെയ്തതാണ് ശബരിമലയിലെ വിഷയമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. തളിപ്പറമ്പിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നിധാനത്ത് കവർച്ചക്കാർ കയറിക്കൂടി. ഭക്തൻമാർ ആദരവോടെ സമർപ്പിക്കുന്ന സമ്പത്ത് കൈകാര്യം ചെയ്യാൻ അവർക്ക് സാധിക്കുന്നില്ല. ഇത് വിശ്വാസികളെ പ്രയാസപ്പെടുത്തുന്നു.വിശ്വാസികൾ എല്ലാം നിരാശയിലാണ്. കേരളത്തിൽ എല്ലാ വിഭാഗം ജനങ്ങളും ഒരു മാറ്റത്തിന് ആഗ്രഹിക്കുകയാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ഈ മാറ്റത്തിനുള്ള തുടക്കമാകണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 

tRootC1469263">

കേന്ദ്രം ഭരണത്തിൻ്റെ തണലിൽ ഒരു വിഭാഗം ജനങ്ങളെ കുടിയിറക്കാൻ ശ്രമിക്കുകയാണ്. എസ്.ഐ.ആറിലൂടെ പൗരത്വ ഭേദഗതി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. എല്ലാവരും കരുതിയിരിക്കണം. രേഖകൾ എല്ലാം നൽകണം. ഇത്തരം സാഹചര്യങ്ങളിൽ പ്രതിരോധം തീർക്കേണ്ടത് യു.ഡി.എഫിൻ്റെ ഉത്തരവാദിത്ത്വമാണ്. ഇതിനായ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. നമുക്ക് മാത്രമേ സാധിക്കുകയുള്ളു. 

കാരണം വിശ്വാസ സംരക്ഷണത്തിൻ്റെ മുന്നണിയാണ് നമ്മുടെത്. മത സൗഹാർദം ഊട്ടി ഉറപ്പിക്കുന്ന മുന്നണി. ബഹു സ്വരതയെ ശക്തിപ്പെടുത്തുക എന്നതാണ് നമ്മുടെ ഉത്തരവാദിത്ത്വം. തളിപ്പറമ്പിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയാണ് ജനങ്ങളുടെ മുന്നിൽ വോട്ട് ചോദിച്ച് ചെല്ലുന്നത്. ഇനിയും ഒരുപാട് വികസനങ്ങൾ നടപ്പിലാക്കാനാണ്ട്. അതിന് യു.ഡി.എഫിന് മാത്രമേ സാധിക്കൂയെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ മുഹമ്മൂദ് അള്ളാംകുളം അധ്യക്ഷനായി.  ചുമതല ഒഴിയുന്ന ഭരണ സമിതിയുടെ നേട്ടങ്ങൾ വ്യക്തമാക്കുന്ന വികസനപ്പതിപ്പിൻ്റെ പ്രകാശനം ചടങ്ങിൽ വച്ച് മുർഷിദ കൊങ്ങായിക്ക് നൽകി തങ്ങൾ നിർവ്വഹിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥികളെ ഷാൾ അണിയിച്ചു. അബ്ദുൽ കരീം ചേലേരി, കെ.ടി സഹദുല്ല. വി.പി അബ്ദുൽ റഷീദ്, മുർഷിദ കൊങ്ങായി, പി.പി മുഹമ്മദ് നിസാർ, സി.പി റഷീദ്, ടി. ജനാർദ്ദനൻ, നൗഷാദ് ബ്ലാത്തൂർ, പി. മുഹമ്മദ് ഇഖ്ബാൽ, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, എസ്. മുഹമ്മദ്, സി.പി.വി അബ്ദുല്ല, ടി. സരസ്വതി സംബന്ധിച്ചു.

Tags