ഡോ. പി.വി മോഹനൻ സ്മാരക എൻഡോവ്മെൻ്റ് എം. അജയ് കൃഷ്ണൻ എസ്. രേഷ്മ എന്നിവർക്ക് സമ്മാനിക്കും
കണ്ണൂർ : കേരളാ അക്കാദമി ഓഫ് സയൻസ് ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ ഡോ പി വി മോഹനൻ എൻഡോവ്മെൻ്റ് അവാർഡിന് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷണ വിദ്യാർത്ഥികളായ എം. അജയ് കൃഷ്ണൻ എസ്. രേഷ്മ എന്നിവർ അർഹരായതായി തോട്ടട എസ്.എൻ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ. പി പ്രശാന്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
tRootC1469263">. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ ശാസ്ത്രജ്ഞനും ടോക്സിക്കോളജി ഡിവിഷൻ ഹെഡുമായിരുന്ന കണ്ണൂർ കണ്ണപുരം സ്വദേശിയായ ഡോക്ടർ പി.വി മോഹനൻ തോട്ടട എസ്.എൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ്. 18 ന് രാവിലെ 10 മണിക്ക് എസ് എൻ കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന പരിപാടി ആരോഗ്യ സർവ്വകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും ഇരുവർക്കുമുള്ള പുരസ്കാരമായ പതിനായിരം രൂപയും ഗോൾഡ് മെഡലും പ്രശസ്തി പത്രവും അദ്ദേഹം വിതരണം ചെയ്യും.
ഇതിനോടനുബന്ധിച്ചു ബംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സയൻസിലെ സീനിയർ സയൻ്റിസ്റ്റുമായ ഡോ. എസ്. ജി രാമചന്ദ്ര എൻഡോവ്മെൻ്റ് പ്രഭാഷണം നടത്തും. അവാർഡ് ജേതാക്കളുടെ പ്രബന്ധാവതരണവും പ്രശസ്ത ശാസ്ത്രജ്ഞരുടെ പ്രഭാഷണവും പരിപാടിയുടെ ഭാഗമായി നടക്കും. വാർത്താ സമ്മേളനത്തിൽ സംഘാടകരായ പി. വി കൃഷ്ണൻ, ഡോ. ബി. ഒ പ്രസാദ്, ടി. ജയകൃഷ്ണൻ, രാജേഷ് പാലങ്ങാട്ട് എന്നിവരുംപങ്കെടുത്തു.
.jpg)

