വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ആർ.ജെ.ഡി ഹെഡ് പോസ്റ്റ് ഓഫീസ് ധർണ നടത്തി
Nov 25, 2024, 12:26 IST
കണ്ണൂർ : വയനാടിന് അർഹമായ ദുരന്ത നിവാരണ പാക്കേജ് പ്രഖ്യാപിക്കുക, കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആർ ജെ ഡി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി പി കെ പ്രവീൺ ഉദ്ഘാടനം ചെയ്തു. വി കെ ഗിരിജൻ അദ്ധ്യക്ഷത വഹിച്ചു . രവീന്ദ്രൻ കുന്നോത്ത്, ഉഷ രയരോത്ത്, കെ പി പ്രശാന്ത്, കെ പി രമേശൻ , സി വി എം വിജയൻ , കല്യാട്ട് പ്രേമൻ ,പി വത്സരാജ്, കെ കെ ജയപ്രകാശ്, ജി രാജേന്ദ്രൻ ,ഒ പി ഷീജ എന്നിവർ സംസാരിച്ചു.