ഇരിക്കൂർ പുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി

river death in kannur


കണ്ണൂർ :ഇരിക്കൂർ പടിയൂർ പൂവം പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിനിയുടെ മൃതദേഹവും കണ്ടെത്തി.ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥിയായ ചക്കരക്കൽ നാലാം പീടിക സ്വദേശി സൂര്യ (21) ആണ് മരിച്ചത്.ഇവരോടൊപ്പം കാണാതായ കൂട്ടുകാരി ഷഹർബാനയുടെ മൃതദേഹം  വ്യാഴാഴ്ച്ച രാവിലെകിട്ടിയിരുന്നു. ഇവര്‍ മുങ്ങി താഴ്ന്ന സ്ഥലത്ത് നിന്നും ഏതാനും അകലെ നിന്നും ഉച്ചക്ക് 12.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇരിട്ടി, മട്ടന്നൂര്‍ ഫയര്‍ ഫോഴ്‌സ്‌ സേനകള്‍ നടത്തിയ തെരച്ചില്‍ വിഫലം ആയതിനെ തുടര്‍ന്ന് ബുധനാഴ്ച്ച സന്ധ്യയോടെ എത്തിയ മുപ്പത് അംഗ എന്‍ ഡി ആര്‍ എഫ് സംഘം വ്യാഴാഴ്ച രാവിലെ നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.

പഴശ്ശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പൂവം കടവിൽ വച്ചാണ് രണ്ട് വിദ്യാർഥികളും ഒഴുക്കിൽപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. കണ്ണൂർ സർവ്വകലാശാല നടത്തിയ പരീക്ഷയെ തുടർന്ന് സഹപാഠിനിയുടെ വീട്ടിലെത്തിയതായിരുന്നു ഇവർ.

Tags