കണ്ണൂർ സെൻട്രൽ ജയിൽ കോമ്പൗണ്ടിൽ നവീകരിച്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു


കണ്ണൂർ : പള്ളിക്കുന്ന് സെൻട്രൽ ജയിൽ കോമ്പൗണ്ടിൽ നവീകരിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഉത്തര മേഖല ഡി ഐ ജി വി ജയകുമാർ നിർവഹിച്ചു. സെൻട്രൽ ജയിൽ സൂപ്രണ്ട് കെ വേണു അധ്യക്ഷനായി. കണ്ണൂർ സെൻട്രൽ ജയിലിൽ രൂപീകരിച്ച ഹരിത സ്പർശം കൂട്ടായ്മയുടെ ഭാഗമായി ജയിൽ ജീവനക്കാരും അന്ദേ വാസികളും ചേർന്നാണ് അങ്കണവാടി നവീകരണം പൂർത്തീകരിച്ചത്.
tRootC1469263"> വർണ്ണശബളമായ ചിത്രങ്ങളും കാർട്ടൂണുകളും കൊണ്ട് കുരുന്നുകളെ ആകർഷിക്കും വിധമാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. അങ്കണവാടിയുടെ മുൻവശത്തു കുറ്റിമുല്ല പൂന്തോട്ടവും ഒരിക്കിയിട്ടുണ്ട്. മുഴുവൻ കുട്ടികൾക്കും ജയിൽ എംപ്ലോയീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുടയും ബാഗുകളും, ജയിൽ അസോസിയേഷന്റെ നേതൃത്വത്തിൽ പായസം, മധുര പലഹാര വിതരണവും നടത്തി.
വാർഡ് കൗൺസിലർ വി കെ ഷൈജു, സെൻട്രൽ ജയിൽ ജോയിൻ സൂപ്രണ്ട് സിപി ഗിരീഷ് കുമാർ, അസിസ്റ്റൻസ് സൂപ്രണ്ട് പി ടി സന്തോഷ്, എ എൽ എം എസ് സി ദാമോദരൻ, അങ്കണവാടി ടീച്ചർ ഉഷ കുമാരി തുടങ്ങിയവർ സംസാരിച്ചു.
