അങ്കണവാടി വർക്കർ റാങ്ക് ലിസ്റ്റിൽ മുൻപന്തിയിൽ സി.പി.എം നേതാക്കളുടെ ബന്ധുക്കൾ: ഇരിട്ടി നഗരസഭാ കൗൺസിൽ യോഗം പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി

Relatives of CPM leaders top Anganwadi worker rank list Iritty Municipal Council meeting engulfed in opposition protests
നഗരസഭയുടെ ചരിത്രത്തിലാധ്യമായി ഭരണ പക്ഷത്തിനെതിരെ പ്രതിപക്ഷ കക്ഷികളായ യു ഡി എഫിന്റെയും ബി ജെ പിയുടേയും എസ് ഡി പി ഐയുടേയും ഒന്നിച്ചുള്ള പ്രതിഷേധത്തിനും കൗൺസിൽ വേദിയായി

കണ്ണൂർ: ഇരിട്ടി നഗരസഭ അങ്കണവാടി വർക്കർ നിയമനത്തിനുള്ള റാങ്ക്‌ലിസ്റ്റിനെക്കുറിച്ചുള്ള വിവാദം അജഡമാറ്റി വെച്ച് പ്രത്യേക വിഷയമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാഞ്ഞതിനെ തുടർന്ന ഇരിട്ടി നഗരസഭാ യോഗത്തിൽ പ്രതിപക്ഷ ബഹളം. രണ്ടാഴ്ചയായി  സി.പി.എം നേതാക്കളുടെ ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തിയ റാങ്ക് ലിസ്റ്റിനെതിരെ പുറത്തുനടക്കുന്ന പ്രതിഷേധം  കൗൺസിൽ ഹാളിലും കത്തിപടരുകയായിരുന്നു. നഗരസഭയുടെ ചരിത്രത്തിലാധ്യമായി ഭരണ പക്ഷത്തിനെതിരെ പ്രതിപക്ഷ കക്ഷികളായ യു ഡി എഫിന്റെയും ബി ജെ പിയുടേയും എസ് ഡി പി ഐയുടേയും ഒന്നിച്ചുള്ള പ്രതിഷേധത്തിനും കൗൺസിൽ വേദിയായി.

തിങ്കളാഴ്ച കൗൺസിൽ യോഗം ആരംഭിച്ചപ്പോൾ മറ്റെല്ലാ അജണ്ടകളും മാറ്റിവെച്ച് ഇക്കാര്യം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടു. ഇത് ചെയർപേഴ്‌സൺ   തള്ളിയതോടെയാണ് ബഹളം ആരംഭിച്ചത്.  ഉദ്യോഗാർത്ഥികളെ  നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ ബോർഡിൽ അഞ്ച്  സാമൂഹ്യ പ്രവർത്തകരുടെ പേരുകൾ നൽകിയത് കൗൺസിൽ യോഗം അറിയാതെയാണെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.

ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുമതി  മറ്റു കാര്യങ്ങളിലേക്ക് കടയ്ക്കലെന്ന് പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടു.  അജഡ  അംഗീകരിച്ചതിനുശേഷം മറ്റു കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് ചെയർപേഴ്‌സൺ കെ. ശ്രീലത അംഗങ്ങളോട് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല.  നടുത്തളത്തിൽ  ഇറങ്ങി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുന്നതിനിടയിൽ അജണ്ട അംഗീകരിച്ചതായി ചെയർപേഴ്‌സൺ  പ്രഖ്യാപിക്കുകയും  ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ  ഭരണകക്ഷി അംഗങ്ങൾ കൗൺസിൽ ഹാൾ വിട്ട് പുറത്തേക്കു പോവുകയും ചെയ്തു. ഭരണ പക്ഷം സഭവിട്ടിട്ടും പ്രതിപക്ഷം പ്രതിഷേധം തുടർന്നു.

യു ഡി എഫ് അംഗങ്ങൾ ഏറെനേരം അടുക്കളത്തിൽ നിന്ന് മുദ്രാവാക്യം വിളിക്കുകയും റാങ്ക് ലിസ്റ്റിന്റെ പകർപ്പ് കീറി എറിയുകയും ചെയ്തു.  ഇതിനിടയിൽ മറ്റ് പ്രതിപക്ഷ കക്ഷികളായ ബി ജെ പി യും   എസ് ഡി പി ഐയും  ചെയർമാന്റെയും ഭരണ സമിതി അംഗങ്ങളുടേയും പിന്നാലെ എത്തി ചെയർ പേഴ്‌സന്റെ മുറിയിലും പ്രതിഷേധിച്ചു. ഇത് ഭരണ കക്ഷി അംഗങ്ങളുമായി ഏറെ നേരം  വാക്കേറ്റത്തിനും കാരണമായി.

Tags