തളിപ്പറമ്പിൽ തീപിടുത്തം ഉണ്ടായ കെ വി കോംപ്ലക്സിലെ വ്യാപാരി -തൊഴിലാളികളുടെ പുനരധിവാസം : എം വി ഗോവിന്ദൻ എം എൽ എയെ കണ്ട് വ്യാപാരി നേതാക്കൾ
കണ്ണൂർ : തളിപ്പറമ്പ് നഗരത്തിലെ തീപിടുത്തമുണ്ടായ കെ വി കോംപ്ലക്സിലെ വ്യാപാരികളുടെയും തൊഴിലാളികളുടെയും പുനരധിവാസം വേഗത്തിൽ ആക്കുന്നതിനും യുദ്ധകാല അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥന്മാരെയും ഡിപ്പാർട്ട്മെന്റിനും നിർദേശങ്ങൾ കൊടുത്ത് പഴയതിനെക്കാൾ മികച്ച രീതിയിൽ കെ വി കോംപ്ലക്സിലെ വ്യാപാരികളെയും തൊഴിലാളികളെയും പുനരധിവസിപ്പിക്കുന്നതിനുള്ള സഹായങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് എം വി ഗോവിന്ദൻ എം എൽ എയെ കണ്ട് വ്യാപാരി നേതാക്കൾ.
tRootC1469263">മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും തുടർനടപടികൾ എളുപ്പമാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാവുമെന്നും എംഎൽഎയുടെ ഭാഗത്തുനിന്ന് വ്യാപാരികൾക്ക് ഉറപ്പ് ലഭിച്ചു. തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് റിയാസ് ജനറൽ സെക്രട്ടറി വി താജുദ്ദീൻ ട്രഷറർ ടി ജയരാജ് സെക്രട്ടറി സി.ടി അഷ്റഫ് സെക്രട്ടറിയേറ്റ് മെമ്പർ പ്രദീപ് കുമാർ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായി.
.jpg)

