റെയ്ഡ് കോകാർഷികാനുബന്ധ നൂതന സംരഭങ്ങളുടെ ഉദ്ഘാടനം 30 ന് കണ്ണൂരിൽ
കണ്ണൂർ : റെയ്ഡ്കോ കേരള ലിമിറ്റഡ് കാർഷികാനുബന്ധ നൂതന സംരഭങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 30 ന് വൈകുന്നേരം നാല് മണിക്ക് കണ്ണോത്തുംചാൽറെയ്ഡ് കോ ഫെസിലിറ്റി സെൻ്ററിൽ നടക്കുമെന്ന് റെയ്ഡ് കോ ചെയർമാൻ എം. സുരേന്ദ്രൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനാകും. റെയ്ഡ് കോ ബ്രാൻഡ് മില്ലറ്റ് ഫ്ളെയ്ക്സ് വിപണനോദ്ഘാടനം കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിക്കും.
അഗ്രികൾച്ചറൽ നഴ്സറി ഉദ്ഘാടനം കെ. സുധാകരൻ എം.പി യും ബയോ ഫെർട്ടിലൈസർ വിപണനോദ്ഘാടനം പി. സന്തോഷ് കുമാർ എം.പി യും നിർവഹിക്കും. റെയ്ഡ് കോ ബ്രാൻഡ് പുതിയ മോഡൽ പമ്പുസെറ്റുകളുടെ വിപണനോദ്ഘാടനം എം.വി ജയരാജൻ നിർവഹിക്കും. കാർഷിക യന്ത്രോപകരണങ്ങളുടെ ഷോറും കം സർവീസ് സെൻ്റർ ഉദ്ഘാടനം കെ.പി മോഹനൻ എം.എൽ.എ നിർവഹിക്കും. ന്യൂട്രിമിക്സ് അസംസ്കൃത വസ്തുക്കളുടെ വിപണനോദ്ഘാടനം ടി.ഐ മധുസൂദനൻ എം.എൽ.എ നിർവ്വഹിക്കും.
റെയ്ഡ് കോ ബ്രാൻഡ് മട്ട അരി വിപണനോദ്ഘാടനം അഡ്വ. കെ.കെ രത്നകുമാരി നിർവഹിക്കും. കാർഷികാനുബന്ധ നൂതന സംരഭങ്ങളിലൂടെ റെയ്ഡ് കോവിന് സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയർമാൻ എം. സുരേന്ദ്രൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി. രതീശൻ, എ കെ.ഗംഗാധരൻ, അഡ്വ. വാസു തോട്ടത്തിൽ, മാനേജിങ് ഡയറക്ടർ സി.പി മനോജ് കുമാർ, പി.നാരായണൻ എന്നിവരും പങ്കെടുത്തു.
.jpg)

