സെന്റർ ഫോർ സ്കിൽഡവലപ്മെന്റ് കോഴ്സ് ആൻഡ് കരിയർ പ്ലാനിംഗിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർവഹിക്കും
കണ്ണൂർ : കണ്ണൂർ സർവകലാശാലയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും സംയുക്തമായി കണ്ണൂർ സർവകലാശാലയിലും അതിന്റെ അഫിലിയേറ്റഡ് കോളേജുകളിലും ആരംഭിക്കുന്ന 4 വർഷ ബിരുദ പഠനത്തിന്റെ ഭാഗമായുള്ള സെന്റർ ഫോർ സ്കിൽഡവലപ്മെന്റ് കോഴ്സ് ആൻഡ് കരിയർ പ്ലാനിംഗിന്റെ ഉൽഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു ഒക്ടോബർ നാലിന് രാവിലെ 10.30 ന് നിർവഹിക്കുമെന്ന് അസാപ് കേരള യുടെ ട്രയിനിങ്ങ് ഹെഡ് സജി ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് അവരവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള സ്കിൽഡവലപ്മെൻറ് കോഴ്സുകൾ തെരഞ്ഞെടുത്ത് പരിശീലനം നേടാനും അതു വഴി വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തന്നെ ഏതെങ്കിലും തൊഴിൽ മേഖലയിൽനൈപുണ്യ വികസനം ഉറപ്പ് വരുത്താനും സാധിക്കും.
പഠന സമയത്ത് തന്നെ തന്റെ കരിയർ എങ്ങനെ പ്ലാൻ ചെയ്യണമെന്നതിൽ വിദ്യാർത്ഥികളെ സഹായിക്കാനും ഈ കേന്ദ്രങ്ങൾ സഹായകമാവുമെന്ന് സജി പറഞ്ഞു. നാളെ കാലത്ത് 10-30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് കോഴ്സ് ഉൽഘാടനം ചെയ്യുന്നത്. വാർത്താ സമ്മേളനത്തിൽ കണ്ണൂർ സർവകലാശാല ഐക്യു എ സി ഡയരക്ടർ പ്രൊ: അനൂപ് കുമാർ കേശവൻ, പ്രോഗ്രാം മാനേജർ മേഴ്സി പ്രിയ എന്നിവരും പങ്കെടുത്തു.