തളിപ്പറമ്പിൽ നിർത്തിയിട്ട ബൈക്കിന്റെ ഹെഡ്‌ലൈറ്റിനുള്ളിൽ പെരുമ്പാമ്പ്

A python inside the headlight of a bike parked in the grass

തളിപ്പറമ്പ് : മാർക്കറ്റ് റോഡിൽ ബൈക്കിന്റെ ഹെഡ്‌ലൈറ്റിനുള്ളിൽ കയറിയ പെരുമ്പാമ്പിൻകുട്ടിയെ പിടികൂടി. സ്വകാര്യ സ്റ്റാളിലെ ജീവനക്കാരനായ അരിയിലെ റഷീദിന്റെ പൾസർ ബൈക്കിന്റെ ഹെഡ്‌ലൈറ്റിനുള്ളിലാണ് പെരുമ്പാമ്പിൻകുട്ടി കയറിയത്.  

A python inside the headlight of a bike parked in the grass

ഫോറെസ്റ് ,  മലബാർ  അവെൻസ്  & റെസ്ക്യൂ  സെന്റർ  ഫോർ  വൈൽഡ്ലൈഫ് (MARC ), റെസ്ക്യൂറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി  പാമ്പിനെ പിടികൂടി ആവാസവ്യവസ്ഥയിൽ വിട്ടയച്ചു.

A python inside the headlight of a bike parked in the grass
ഏറെ പരിശ്രമത്തിനൊടുവിലാണ്  പെരുമ്പാമ്പിൻകുട്ടിയെ പുറത്തെടുത്തത്. റഷീദ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബൈക്ക് എടുക്കാൻ ശ്രമിച്ചപ്പോഴാണ് പാർക്ക് ചെയ്ത വണ്ടിയുടെ മുകളിൽ നിന്നും തൊലി പൊഴിക്കുന്ന അവസ്ഥയിൽ പാമ്പിനെ കണ്ടത്. റഷീദിനെ കണ്ട് പേടിച്ച പാമ്പ് വണ്ടിയുടെ ഹെഡ് ലൈറ്റിൽ കയറിക്കൂടുകയായിരുന്നു.

Tags