പി.വി.ദാസന് പരിസ്ഥിതി സൗഹൃദ ആദരവ് നൽകി
Jan 30, 2025, 09:05 IST


കണ്ണൂർ: സംസ്ഥാന വനമിത്രം പുരസ്കാരം നേടിയ പി.വി.ദാസൻ പെരളശ്ശേരിക്ക് മൊയാരത്ത് ശങ്കരൻ സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം വ്യത്യസ്ഥമായ ആദരവ് നൽകി. മൊമെൻ്റോവിന് പകരം മറയൂർ ചന്ദനച്ചെടിയും മൊയരത്തിൻ്റെ 1948 എന്ന പുസതകവും നൽകിയാണ് ആദരിച്ചത്.
വായനശാല പ്രസിഡണ്ട് പുല്ലായിക്കൊടി ചന്ദ്രൻ ഉപഹാരങ്ങൾ നൽകി. സി.പി.രാജൻ അധ്യക്ഷനായി. മൊ യാരത്ത് ശങ്കരൻ, കരുവാത്ത് പ്രമോദ്, അഴീക്കോടൻ ചന്ദ്രൻ, ജനു ആയിച്ചാൻകണ്ടി എന്നിവർ പ്രസംഗിച്ചു. പി.കെ.ബൈജു സ്വാഗതവും ടി.പി. വിൽസൻ നന്ദിയും പറഞ്ഞു