പിടിഎച്ച് കൊളച്ചേരി മേഖല യൂത്ത് ബ്രിഗേഡ് സംഗമം നടത്തി
പള്ളിപ്പറമ്പ്: പി.ടി.എച്ച് കൊളച്ചേരി മേഖല രണ്ടാം വാർഷികാഘോഷ ഭാഗമായി യൂത്ത് ബ്രിഗേഡ് സംഗമം നടത്തി. പള്ളിപ്പറമ്പിൽ നടന്ന സംഗമം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. യൂത്ത് ബ്രിഗേഡ് ചെയർമാൻ പി.കെ ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു.സയ്യിദ് ആറ്റക്കോയ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. PTH കേരള ചീഫ് ഫംഗ്ഷൻ ഓഫീസർ ഡോ : എം എ അമീർ അലി മുഖ്യ പ്രഭാഷണം നടത്തി.
പി.ടി.എച്ച് മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ, സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷംസീർ മയ്യിൽ, പി.ടി.എച്ച് ഖത്തർ ചാപ്റ്റർ ട്രഷറർ കെ.വി മുഹ്സിൻ, മുസ്‌ലിം ലീഗ് നേതാക്കളായ എം അബ്ദുൽ അസീസ്, കെ. കെ. എം ബഷീർ മാസ്റ്റർ, എം.കെ കുഞ്ഞഹമ്മദ് കുട്ടി, എ അബ്ദുൽ ഖാദർ മൗലവി തരിയേരി, എ. എ ഖാദർ ചെറുവത്തല, മൻസൂർ പാമ്പുരുത്തി എം അനീസ് മാസ്റ്റർ, ഫായിസ് കവ്വായി സംസാരിച്ചു. യൂത്ത് ബ്രിഗേഡ് ജനറൽ കൺവീനർ ജാബിർ പാട്ടയം സ്വാഗതവും കൺവീനർ സി. കെ അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു