തളിപ്പറമ്പ പൂക്കോത്ത് തെരു മുണ്ട്യക്കാവ് ഒറ്റക്കോല ഉത്സവം: നാൾമരം മുറിക്കൽ ചടങ്ങ് നടന്നു


തളിപ്പറമ്പ: പൂക്കോത്ത് തെരു മുണ്ട്യക്കാവ് ഒറ്റക്കോല ഉത്സവത്തിനുള്ള നാൾമരം മുറിക്കൽ ചടങ്ങ് നടന്നു. നിശ്ചയിച്ച സ്ഥലത്ത് പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും ദീപവുമായി ക്ഷേത്രം ഭാരവാഹികളും, സ്ഥാനികരും കോമരങ്ങളും എത്തിയാണ് ചടങ്ങ് നടത്തിയത്. മേലേരിക്കുള്ള വൃക്ഷത്തെ വിഷ്ണു മൂർത്തിയുടെ കോമരം കുടുവൻ അജേഷ് പൂജ നടത്തി നാൾമരം മുറിക്കൽ ചടങ്ങ് നടത്തി.
പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് പി സുമേഷ്, സെക്രട്ടറി സി നാരായണൻ, പൂക്കോത്ത് കൊട്ടാരം സ്ഥാനീകൻ പി മോഹൻകുമാർ, തളിപ്പറമ്പ നഗരസഭ കൗൺസിലറും ഉത്സവ ആഘോഷ കമ്മിറ്റി രക്ഷാധികാരിയുമായ കെ രമേശൻ, ചെയർമാൻ പി മോഹനചന്ദ്രൻ, ജനറൽ കൺവീനർ യു ശശീന്ദ്രൻ , ട്രഷറർ എ പി വത്സരാജ്, വിവിധ കമ്മിറ്റി കൺവീനർമാരായ എം ജനാർദ്ദനൻ, പി രാജൻ, സി പവിത്രൻ, ടി ജയദേവൻ, ഗിരീഷ് പൂക്കോത്ത്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി 28, മാർച്ച് 1, 2 തീയ്യതികളിലാണ് ഒറ്റക്കോല ഉത്സവം.