ഗാന്ധിസ്മാരക റീഡിംഗ് റൂം ആൻഡ് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികൾ സമാപിച്ചു


ചെറുവാഞ്ചേരി : ഗാന്ധിസ്മാരക റീഡിംഗ് റൂം ആൻഡ് ലൈബ്രറിയുടെ ഒരു വർഷം നീണ്ടു നിന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം സിനിമാനടൻ സുശീൽ കുമാർ തിരുവങ്ങാട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി പി രാജു അധ്യക്ഷം വഹിച്ചു.
സാഹിത്യകാരൻ രമേശൻ ബ്ലാത്തൂർ വഴിവിളക്ക് സുവനീർ പ്രകാശനം ചെയ്തു. പാട്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ പ്രതിഭകളെ അനുമോദിച്ചു. പഞ്ചായത്തംഗങ്ങളായ എൻ റീന കെ ഹൈമജ കൺവീനർ സി സജീവൻ, സി വി അരവിന്ദ്,സന്തോഷ് ഇല്ലോളിൽ,പി വിജിത്ത്, കെ പൂർണിമ സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രതിനിധികൾ സംസാരിച്ചു.
ഗ്രന്ഥാലയ പൂർവ്വ സൂരി അനുസ്മരണ സദസ്സിൽ ജി വി കുഞ്ഞികൃഷൻ, ആർ വി ശശിധരൻ ,കെ.കെ പവിത്രൻ ,പി കൃഷ്ണൻ, കെ.കെ കുമാരൻ , പന്ന്യോടൻ ചന്ദ്രൻ,ഡോ. കെ.എം ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കൈകൊട്ടിക്കളി മത്സരവും വിവിധ പരിപാടികളും നടന്നു.