ആരോഗ്യ മന്ത്രി വീണാ ജോർജ് തെറ്റൊന്നും ചെയ്തിട്ടില്ല : പി.കെ ശ്രീമതി

Health Minister Veena George has done nothing wrong: PK Sreemathy
Health Minister Veena George has done nothing wrong: PK Sreemathy


കണ്ണൂർ:  ആരോഗ്യമന്ത്രി വീണ ജോർജിനെ പരസ്യമായി പിന്തുണച്ച് മുൻ ആരോ​ഗ്യമന്ത്രി പി. കെ ശ്രീമതി രംഗത്തെത്തി. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. സിസ്റ്റത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്നത് വീണ പറഞ്ഞത് സത്യമാണെന്ന് പികെ ശ്രീമതി  പറഞ്ഞു. വീണ ജോർജ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ശ്രീമതി കൂട്ടിച്ചേർത്തു.

tRootC1469263">

 ആരോഗ്യ വകുപ്പിൽ എഞ്ചിനിയറിങ് വിഭാഗം കൂടി വേണം. ശത്രുക്കൾക്ക് പോലും ആരോഗ്യരംഗം മോശമാണെന്നു പറയാൻ കഴിയില്ലെന്നും പികെ ശ്രീമതി പറഞ്ഞു. കിട്ടിപ്പോയി സുവർണാവസരമെന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീട്ടമ്മയായ ബിന്ദു മരിച്ചതിനെ പ്രതിപക്ഷം കാണുന്നത്. മന്ത്രിയെന്ന നിലയിൽ കഠിനാധ്വാനം ചെയ്തയാളാണ് വീണാ ജോർജെന്നും പി.കെ ശ്രീമതി മാധ്യമങ്ങളാട് കണ്ണൂരിൽ പ്രതികരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ ദാരുണസംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയരുന്നതിൻറെ പശ്ചാത്തലത്തിലാണ് മുൻ ആരോഗ്യമന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ പി.കെ ശ്രീമതിയുടെ കണ്ണൂരിൽ നടത്തിയ പ്രതികരണം.

Tags