പിണറായി പഞ്ചായത്തിലെ സിപിഎം അക്രമം ; കോടതി ഇടപെടല്‍ സ്വാഗതാര്‍ഹമെന്ന് ബിജു ഏളക്കുഴി

CPM violence in Pinarayi Panchayat; Biju Elakuzhi says court intervention is welcome
CPM violence in Pinarayi Panchayat; Biju Elakuzhi says court intervention is welcome

കണ്ണൂര്‍ : പിണറായി പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെ സിപിഎം സംഘം ഭീഷണിപ്പെടുത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി പ്രസ്ഥാവനയില്‍ പറഞ്ഞു. ബഹുമാനപ്പെട്ട ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത് സ്വാഗതാര്‍ഹമാണ്. 

അധികാരത്തിന്റെ ഹുങ്കില്‍ രാജ്യത്തെ നിയമത്തെയാണ് സിപിഎം വെല്ലുവിളിക്കുന്നത്. ആരോടും എന്തും ആവാമെന്ന സിപിഎമ്മിന്റെ ദാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് കോടതി നിലപാട്. നിയമവാഴ്ച ഉറപ്പാക്കേണ്ടവര്‍ തന്നെ അതിനെ വെല്ലുവിളിക്കുകയെന്നത് ഫാസിസ്റ്റ് നിലപാടാണ്. സിപിഎമ്മിന്റെ ഇത്തരം നിലപാടുകളെ ജനാധിപത്യ കേരളം വെച്ച് പൊറുപ്പിക്കില്ല. 

പൊതു ഇടങ്ങളില്‍ അനധികൃതമായി ഉയര്‍ത്തിയ പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയെന്നത് ഉദ്യോഗസ്ഥരുടെ  ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്റെ ഭാഗമാണ്. അത്തരത്തില്‍ നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തി പിന്‍തിരിപ്പിക്കമെന്ന സിപിഎം നിലപാട് വ്യാമോഹം മാത്രമാമെന്നും ഇത് കേരളളത്തില്‍ നടപ്പാകില്ലെന്നും ബിജു ഏളക്കുഴി പറഞ്ഞു.

Tags