കണ്ണൂർ വിമാനതാവളത്തിൽ യാത്രയ്ക്ക് തടസമായി മയിലുകൾ : മന്ത്രിതല യോഗം ചേരും

kannur airport
വിമാനത്താവളത്തിൽ വിമാനയാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന മയിലുകളുടെ സാന്നിധ്യം സംബന്ധിച്ച്

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനയാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന മയിലുകളുടെ സാന്നിധ്യം സംബന്ധിച്ച് ചർച്ച നടത്തുന്നതിനായി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച യോഗം ചേരും. 

ജൂലൈ അഞ്ചിന് കാലത്ത് 10 മണിക്ക് കണ്ണൂർ വിമാന താവളത്തിലാണ് യോഗം. നടക്കുക. ചീഫ് വൈൽഡ് ലൈഫ് വാർഡൻ,  എയർപോർട്ട്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.