കണ്ണൂർ ജില്ലയിൽ സമാധാനപരമായ തിരഞ്ഞെടുപ്പിനായി സഹകരിക്കുക : ജില്ലാ കലക്ടർ അരുൺ കെ വിജയൻ
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ ഒഴികെ 92 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ, വോട്ടെടുപ്പ് ഡിസംബർ 11നും വോട്ടെണ്ണൽ ഡിസംബർ 13നും നടക്കും. വോട്ടെടുപ്പും വോട്ടെണ്ണലും സമാധാനപരമായി നടത്തുന്നതിനായി മുഴുവൻ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അഭ്യർഥിച്ചു.
tRootC1469263">71 ഗ്രാമപഞ്ചായത്തുകളിലായി 1271 വാർഡുകൾ, 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 162 വാർഡുകൾ, ജില്ലാ പഞ്ചായത്തിൽ 25 ഡിവിഷനുകൾ, എട്ട് നഗരസഭകളിലായി 298 വാർഡുകൾ, കണ്ണൂർ കോർപ്പറേഷനിലെ 56 ഡിവിഷനുകൾ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ആകെ വാർഡുകൾ 1812. മട്ടന്നൂർ നഗരസഭയിലെ തിരഞ്ഞെടുപ്പ് 2027ലാണ്. ഡീലിമിറ്റേഷന് ശേഷം കണ്ണൂർ ജില്ലയിലെ തദ്ദേശ വാർഡുകൾ മട്ടന്നൂർ നഗരസഭ ഉൾപ്പെടെ ആകെ 1847. കൂടിയ വാർഡുകൾ 129.

ആകെ വോട്ടർമാർ
20,92,003 വോട്ടർമാരും 678 പ്രവാസി വോട്ടർമാരുമാണ് ജില്ലയിലുള്ളത്. ഇതിൽ 11,25,540 വനിതാ വോട്ടർമാരും 9,66,454 പുരുഷ വോട്ടർമാരും ഒമ്പത് ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണുള്ളത്. 71 ഗ്രാമപഞ്ചായത്തുകളിൽ 15,60,286 വോട്ടർമാരും എട്ട് നഗരസഭകളിൽ 3,38,654 വോട്ടർമാരും കണ്ണൂർ കോർപറേഷനിൽ 1,93,063 വോട്ടർമാരുമുണ്ട്്.
5472 സ്ഥാനാർഥികൾ
ജില്ലയിൽ ത്രിതല പഞ്ചായത്തുകളിലേക്കും കോർപറേഷനിലേക്കും നഗരസഭകളിലേക്കുമായി ആകെ 5472 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 2838 വനിതകളും 2634 പുരുഷൻമാരുമാണ്. ജില്ലാ പഞ്ചായത്തിലേക്ക് 93 സ്ഥാനാർഥികൾ (41 വനിതകൾ, 52 പുരുഷൻമാർ), 11 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 487 സ്ഥാനാർഥികൾ (253 വനിതകൾ, 234 പുരുഷൻമാർ), 71 ഗ്രാമ പഞ്ചായത്തുകളിലേക്ക് 3793 സ്ഥാനാർഥികൾ (1970 വനിതകൾ, 1823 പുരുഷൻമാർ), എട്ട് നഗരസഭകളിലേക്ക് 891 സ്ഥാനാർഥികൾ (464 വനിതകൾ, 427 പുരുഷൻമാർ), കണ്ണൂർ കോർപറേഷനിലേക്ക് 208 സ്ഥാനാർഥികൾ (110 വനിതകൾ, 98 പുരുഷൻമാർ) എന്നിങ്ങനെയാണ് മത്സര രംഗത്തുള്ള സ്ഥാനാർഥികൾ. സ്ഥാനാർഥികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://www.sec.kerala.gov.in/election/candidate/viewCandidate എന്ന ലിങ്കിലൂടെ ലഭിക്കും.
സെൻസിറ്റീവ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ്
ജില്ലയിൽ ആകെ 2305 പോളിംഗ് ബൂത്തുകളാണുള്ളത്. പഞ്ചായത്തുകളിൽ 1827, നഗരസഭകളിൽ 478 എന്നിങ്ങനെയാണ് ബൂത്തുകൾ. ഇതിൽ ആകെ 1025 സെൻസിറ്റീവ് ബൂത്തുകളാണ് ഉള്ളത്. ഈ ബൂത്തുകളിൽ എല്ലാം വെബ് കാസ്റ്റിംഗ് സംവിധാനം കെൽട്രോൺ മുഖേന നടപ്പിലാക്കുന്നുണ്ട്.
ഇതിൽ സിറ്റി പോലീസിന് കീഴിൽ 602 ബൂത്തുകളും റൂറൽ പോലീസിന് കീഴിൽ 423 ബൂത്തുകളുമാണുള്ളത്. ഇതിൽ ക്രിട്ടിക്കൽ/ഹൈപ്പർ സെൻസിറ്റീവ് ബൂത്തുകളും ഉൾപ്പെടുന്നു.
എല്ലാ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്.
വെബ് കാസ്റ്റിംഗിനുള്ള ക്യാമറകൾ സ്ഥാപിക്കുന്നതിനും ദൃശ്യങ്ങൾ കലക്ടറേറ്റിൽ ഒരുക്കിയ കൺട്രോൾ റൂമിൽ ലഭിക്കാനുമുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്. കൺട്രോൾ റൂമിലെ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിന് സൂപ്പർവൈസർ ടെക്‌നിക്കൽ ഓഫീസർ അടക്കം 115 പേരെ നിയോഗിച്ചിട്ടുണ്ട്. കൺട്രോൾ റൂമിൽ 60 ലാപ്‌ടോപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു ലാപ്‌ടോപ്പിൽ 18 ബൂത്തുകൾ വീക്ഷിക്കാം. സൂക്ഷ്മ നിരീക്ഷണത്തിനായി ആറ് ടിവികൾ കൂടി സ്ഥാപിച്ചിട്ടുണ്ട്.
വീഡിയോഗ്രഫി
സെൻസിറ്റീവ് ബൂത്തുകളായി പ്രഖ്യാപിക്കാത്ത 173 പോളിംഗ് സ്‌റ്റേഷനുകളിൽ വീഡിയോഗ്രഫി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 158 എണ്ണം സ്ഥാനാർഥികളുടെ അപേക്ഷ പ്രകാരവും 15 എണ്ണം കോടതി ഉത്തരവ് പ്രകാരവുമാണ്.
.jpg)

