സുപ്രീം കോടതിയിലെ ചെരുപ്പേറ് ഭരണഘടനയ്ക്ക് നേരെയെന്ന് പി.ഡി.പി
കണ്ണൂർ : സുപ്രീം കോടതിയിലെ ചെരുപ്പേറ് ഭരണഘടനയ്ക്കു നേരെയാണെന്ന് പി.ഡി.പി. സംസ്ഥാന വൈസ് ചെയർമാൻ മുഹമ്മദ് ബിലാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുഘ് പരിവാർ പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിൻ്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്ക്ക് നേരെയുണ്ടായ ചെരുപ്പേറ് യാഥാർത്ഥത്തിൽ ചെരുപ്പേറ് നടന്നത് ചീഫ് ജസ്റ്റിനെതിരെയല്ല. മറിച്ച് ഇന്ത്യൻ ഭരണഘടനയ്ക്കു നീതിന്യാസം വിധാനത്തിനും നേരെയാണ്.
tRootC1469263">തങ്ങൾക്ക് അനിഷ്ടകരമായ അഭിപ്രായം ആരു പറഞ്ഞാലും അവരെ ഇല്ലായ്മ ചെയ്യുകയെന്ന ഫാസിസ്റ്റ് നിലപാട് എല്ലാ മേഖലയിലും നടമാടുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാരുടെ പാദസേവകരായി കഴിഞ്ഞവർ ഇപ്പോഴും അതു തുടരുന്നു വെന്നാണ് ചെരുപ്പേറിലൂടെ പ്രതിഫലിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനമാകെ പരമാവധി വാർഡുകളിൽ മത്സരിക്കും.എൽഡിഎഫുമായി തെരഞ്ഞെടുപ്പ് ധാരണ നിലനിർത്തും. ഈ മാസം 14 വരെ സംസ്ഥാനത്തെ പഞ്ചായത്തുകളിൽ പാർട്ടിനേതാക്കൾ സമ്പർക്ക യാത്ര നടത്തിവരികയാണെന്ന് മുഹമ്മദ് ബിലാൽ അറിയിച്ചു. അജിത്ത് കുമാർ ആസാദ് ഹുസൈൻ കാടാമ്പുഴ, സുബൈർ പുഞ്ചവയൽ, ഷാജഹാൻ കീഴ്പ്പള്ളി എന്നിവർ പങ്കെടുത്തു.
.jpg)

