പി.സി രാമകൃഷ്ണൻ സ്മാരക പുരസ്കാരം ജനകീയ ഡോക്ടർ എ അഹമ്മദ് ബഷീറിന് സമ്മാനിക്കും
Jan 8, 2025, 16:43 IST
കണ്ണൂർ: സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പി.സി രാമകൃഷ്ണൻ സ്മാരക അവാർഡ് മിഴിവ്- 2025 വാരത്തെ ജനകീയ ഡോക്ടർ എ. അഹമ്മദ് ബഷീറിന് നൽകാൻ തീരുമാനിച്ചതായി അവാർഡ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10001 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.
പി.സി രാമകൃഷ്ണൻ്റെ നാലാം ചരമവാർഷികദിനമായ ജനുവരി പത്തിന് രാവിലെ 10 മണിക്ക് ഡോ. എ അഹമ്മദ് ബഷീറിന് പുരസ്കാര സമർപ്പണം നടത്തുമെന്ന് സുരേഷ് ബാബു എളയാവൂർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കട്ടേരി നാരായണൻ, പാർത്ഥൻ ചങ്ങാട്, സി. പ്രദീപൻ എന്നിവരും പങ്കെടുത്തു.