മണൽ കടത്ത് സംഘവുമായി രഹസ്യ ബന്ധം : പഴയങ്ങാടി സ്റ്റേഷനിലെ പൊലിസുകാരന് സസ്പെൻഷൻ
പഴയങ്ങാടി :മണൽ കടത്ത് നടത്തുന്ന സംഘങ്ങളുമായുള്ള രഹസ്യ സാമ്പത്തികബന്ധത്തേ തുടർന്ന് പഴയങ്ങാടി പോലിസ് സ്റ്റേഷനിലെ പോലിസ് ഉദ്യേഗസ്ഥന് സസ്പെൻഷൻ.പഴയങ്ങാടിയിലെ സി പി ഒ യും പോലീസ് ഡ്രൈവറുമായ പയ്യന്നൂർ സ്വദേശി ഇരുട്ടൻ മിഥുനിനെയാണ് ജില്ലാ പോലീസ് മേധാവി സസ്പെൻ്റ് ചെയ്തത്. ജില്ലാ പോലീസ് മേധവിക്ക് കിട്ടിയ രഹസ്യവിവരത്തേ തുടർന്ന് നടപടി. പഴയങ്ങാടി മേഖലയിൽ മണൽകടത്ത് വ്യാപകമായതിനെ തുടർന്ന് പൊലീസ് രാത്രി കാലങ്ങളിലടക്കം കർശന പരിശോധന ശക്തമാക്കിയങ്കിലും അനധികൃത മണൽ കടത്തുകാരെ പിടികൂടാനായില്ല.
എത്ര രഹസ്യമായി നീങ്ങിയാലും മണൽ കടത്ത് സംഘങ്ങൾക്ക് വിവരം ലഭിക്കുകയും അവർ രക്ഷപ്പെടുകയും ചെയ്യുന്നത് പതിവായിരുന്നു, ഇതോടെയാണ് മണൽകടത്തുകാരുടെചാരൻ പൊലീസിനകത്തു തന്നെയുണ്ടെന്ന സംശയം ഉയർന്നത്. . തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒറ്റു കാരനെ കണ്ടെത്താനായത്. തുടർന്ന് മാങ്ങാട്ട് പറമ്പിലേക്ക് സ്ഥലംമാറ്റിയെങ്കിലും. തുടർ നടപടികളുടെ പേരിൽ കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിക്കുകയായിരുന്നു.
.jpg)

