പഴയങ്ങാടി മൊട്ടാമ്പ്രത്ത് ജോലിക്കിടെ വൈദ്യുതി ലൈനിൽ തട്ടിതൊഴിലാളിക്ക് ദാരുണാന്ത്യം
Oct 30, 2025, 14:50 IST
പഴയങ്ങാടി : കെട്ടിടത്തിനു മുകളിൽ ജോലിക്കിടെ ഇരുമ്പ് പൈപ്പ് ഹൈ ടെൻഷൻ ലൈനിൽ തട്ടി ഷോക്കേറ്റ് താഴേക്ക് വീണ് തൊഴിലാളി ദാരുണമായി മരിച്ചു.പഴയങ്ങാടി മൊട്ടാമ്പ്രം ക്രസന്റ് ആശുപത്രിക്ക് സമീപത്തെ കെട്ടിടത്തിൽ എ സി പി നിർമ്മാണത്തിനിടെയാണ് പാലക്കാട് വടക്കാഞ്ചേരി സ്വദേശി അനീഷ് (36) ഷോക്കറ്റ് കെട്ടിടത്തിൽ നിന്നും താഴേക്ക് വീണത്.
tRootC1469263">വ്യാഴാഴ്ച്ച രാവിലെ 10.30 നാണ് അപകടം. സഹപ്രവർത്തകർഉടൻ പഴയങ്ങാടിയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപിക്കുകയായിരുന്നു. ഇവിടെ ചികിത്സയ്ക്കിടെയാണ് ഉച്ചയോടെ മരണമടഞ്ഞത്.
.jpg)

