പയ്യന്നൂർ ജേസീസ് ഡോക്ടേഴ്സ് ദിനം ആചരിച്ചു

Doctors Day

കണ്ണൂർ :  പയ്യന്നൂര്‍ ജേസീസിൻെറ നേതൃത്വത്തില്‍ ദേശീയ ഡോക്ടർസ് ദിനം വളരെ വിപുലമായി ആചരിച്ചു. പയ്യന്നൂ൪ ജേസീസ് പ്രസിഡന്റ് രഞ്ജിത്ത് വെളിച്ചന്തോട൯ അധ്യക്ഷത വഹിച്ചു മു൯ മേഖലാ ഉപാധ്യക്ഷന്‍ പ്രമോദ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു. 

 പയ്യന്നൂരിലെ ഹൃദ് രോഗ ചികിത്സ രംഗത്ത് സ്തുത്യർഹ  സേവനം നല്‍കുന്ന യുവ ഡോക്ടര്‍ അ൪ജു൯ ജെ നായനാരെ അദ്ദേഹത്തിന്റെ എടാട്ട് ക്ളിനിക്കിൽ വെച്ച് ആദരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ജെ സി ടൂറിസ് രാമചന്ദ്രബാബു സ്വാഗതം പറഞ്ഞു സംസാരിച്ചു. അനൂപ് വണ്ണാടിൽ,  സന്ദീപ് ഷേണായി  എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ ഡോക്ടര്‍ അ൪ജു൯ ജെ നായനാര്‍ മറുപടി ഭാഷണ൦ നടത്തി.  ജോയിന്റ് സെക്രട്ടറി ബീന എടാട്ട് നന്ദിയും പറഞ്ഞു.

Tags