പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാര്‍ ജംഗ്ഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

Renovation work at Payyannur Central Bazaar Junction is progressing.
Renovation work at Payyannur Central Bazaar Junction is progressing.

പയ്യന്നൂര്‍ : പയ്യന്നൂർ നഗരവികസന പദ്ധതിയുടെ ഭാഗമായി സെന്‍ട്രല്‍ ബസാര്‍ ജംഗ്ഷന്‍ നവീകരണ നടപടികള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു. ടി.ഐ. മധുസൂദനന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന റോഡ് വികസനത്തിനായുള്ള അലൈന്‍മെന്റ് പ്രകാരം ഏറ്റെടുക്കേണ്ട ഭൂമിയുടെ മാര്‍ക്കിങ്, കല്ലിടല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായി. കേരള റോഡ് ഫണ്ട് ബോര്‍ഡ് തയ്യാറാക്കിയ സ്‌കെച്ച് റവന്യൂ വകുപ്പിന് കൈമാറും. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച തുടര്‍ നടപടികള്‍ കിഫ്ബി ലാന്‍ഡ് അക്വിസിഷന്‍ യൂണിറ്റ്  ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകും.

tRootC1469263">

കെ.ആര്‍.എഫ്.ബി പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.വി മനോജ് കുമാര്‍, പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.പ്രവീണ്‍കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ കെ. രഞ്ജിത്ത്, സ്വാതിരാഗ്, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഈ. വിശ്വനാഥന്‍, സി. ജയ, വി. ബാലന്‍ എന്നിവര്‍ പങ്കെടുത്തു.

Tags