പയ്യന്നൂരിൽ ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ച സ്ഥാപന ഉടമ അറസ്റ്റിൽ

sdg

കണ്ണൂർ : പയ്യന്നൂരിൽ ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെ ലൈംഗികപീഡനത്തിനിരയാക്കിയ സ്ഥാപന ഉടമയെ അറസ്റ്റു ചെയ്തു. പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡിനുസമീപം പ്രവർത്തിക്കുന്ന ആരോഗ്യ വെൽനസ് ക്ലിനിക്-ജിം ഉടമ ശരത് നമ്പ്യാർ (42) ആണ് പിടിയിലായത്. 

മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി നിർവാഹക സമിതി അംഗം കൂടിയായഎം നാരായണൻകുട്ടി യുടെ മകനാണ് ശരത് നമ്പ്യാർ
കഴിഞ്ഞ തിങ്കളാഴ്ച്ചഉച്ചയോടെ ഫിസി യോതെറാപ്പി ചെയ്യാനെത്തിയ പയ്യന്നൂരിലെ ഇരുപതുകാരിയാണ് ലൈംഗികപീഡനത്തിനിരയായത്. ചികിത്സയ്ക്കിടെ മുറി അകത്തുനിന്ന് പൂട്ടിയശേഷമാണ് ഇയാൾപീഡിപ്പിച്ചതെന്ന് യുവതി പയ്യന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

ശരത് നമ്പ്യാർക്കെതിരെ കേസെടുത്ത പൊലീസ് തിങ്കൾ രാത്രിയോടെ യാണ് കസ്റ്റഡിയിലെടുത്തത്. ഈ സ്ഥാപനത്തിനെതിരെ മുമ്പും ഇത്തരം ആരോപണം ഉണ്ടായെങ്കിലും ആരും പരാതി നൽകാൻ തയ്യാറായിരുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

The owner of the establishment who molested a young woman who came for physiotherapy in Payyannur was arrested

Tags