പൊതുവിതരണ സമ്പ്രദായത്തിലെ സർക്കാർ അനാസ്ഥക്കെതിരെ പട്ടുവം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ധർണ്ണ നടത്തി
Jan 28, 2025, 12:28 IST


പട്ടുവം: പൊതുവിതരണ സമ്പ്രദായത്തിലെ സർക്കാർ അനാസ്ഥക്കെതിരെ പട്ടുവം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ധർണ്ണ നടത്തി. ധർണ്ണ ഡി.സി.സി ജന.സെക്രട്ടറി അഡ്വ.രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെംബർ ടീ പ്രദീപൻ, മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ശരിഫ കെ.വി, പ്രസന്ന സി.പി, അബൂബക്കർ അപ്പക്കൻ, ആദിത്യൻ കെ.വി, ഷിബ, വി, പ്രദീപൻ പി, ആലിപി, ഉഷസ്സ് നി എന്നിവർ പ്രസംഗിച്ചു.