സി.പി.എം എടക്കാട് ലോക്കൽ കമ്മിറ്റി അംഗം സത്യ ബാബു നിര്യാതനായി


എടക്കാട്: സി.പി.എം നേതാവ് കുറ്റിക്കകം മുനമ്പിലെ കോട്ടയിൽ സത്യബാബു (60) നിര്യാതനായി. കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഭരണസമിതി അംഗവും എടക്കാട് - കണ്ണൂർ മത്സ്യ തൊഴിലാളി സഹകരണ സംഘം പ്രസിഡണ്ടുമാണ്. കയർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി,കുറ്റിക്കകം ഇ എം എസ് വായനശാല പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ദിനേശ് ബീഡി തോട്ടട സഹകരണ സംഘം പ്രസിഡണ്ടും കുറ്റിക്കകം സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായിരുന്നു. സി പി എം എടക്കാട് ലോക്കൽ കമ്മറ്റി അംഗം, മുനമ്പ് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ പ്രസീത (ചൊവ്വ സഹകരണ ബാങ്ക്). മക്കൾ: നിതിൻ ബാബു, ജിതിൻ ബാബു. മരുമകൾ: അപർണ(മൂരിയാട്) സഹോദരങ്ങൾ : നാണു(കൈതേരി), സരോജിനി, കാർത്ത്യായനി, ലീല(കൈതേരി) പ്രേമചന്ദ്രൻ, രമാവതി(തൊട്ടുമൽ),പുഷ്പ, പരേതനായ രാമചന്ദ്രൻ.
