പറശിനിക്കടവ് പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

rameshan

 കണ്ണൂർ: പറശ്ശിനിക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. പാനൂർ അരയാൽകുന്ന് സ്വദേശി കുനിയിൽ വാഴയിൽ കെ വി രമേശൻ (55) ആണ് മരിച്ചത്. വളപട്ടണം പാലത്തിന് സമീപം പാറക്കലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പുഴയിലേക്ക് ചാടിയതെന്നാണ് നിഗമനം.

ഇയാളുടെ ഓട്ടോറിക്ഷയും മൊബൈൽ ഫോണും പുഴയുടെ സമീപത്തെ റോഡരികിൽ നിന്നും കണ്ടെത്തിയിരുന്നു.തുടർന്ന് ആളെ കാണാത്തതിൽ സംശയം തോന്നിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്ത് എത്തി പരിശോധന ആരംഭിക്കുകയായിരുന്നു.

Tags