പാനൂര്‍ സ്ഫോടന കേസ് ; രണ്ടു പ്രതികള്‍ക്കുകൂടി കോടതി ജാമ്യം അനുവദിച്ചു

court

തലശേരി:പാനൂരില്‍ ബോംബ് സ്ഫോടനത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടുപ്രതികള്‍ക്കുകൂടി ജാമ്യം. സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ആറാം പ്രതി മീത്തലേ കുന്നോത്ത് പറമ്പിലെ ചിറക്കണ്ടിമ്മല്‍ സി.സായൂജ് (24), കുന്നോത്ത് പറമ്പിലെ അമല്‍ ബാബു (29) എന്നിവര്‍ക്കാണ് തലശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്.

panoor

90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. വെള്ളിഴാഴ്ച മൂന്നാംപ്രതി ചെണ്ടയാട് ഉറവുള്ളകണ്ടിയില്‍ ഒ.കെ അരുണ്‍ (28), നാലാംപ്രതി ചെറുപ്പറമ്പ് അടുപ്പുകൂട്ടിയപറമ്പത്ത് ഷബിന്‍ലാല്‍ (25), അഞ്ചാംപ്രതി കുന്നോത്ത്പറമ്പ് കിഴക്കയില്‍ കെ.അതുല്‍ (28) എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഇതോടെ കേസില്‍ റിമാന്‍ഡിലുള്ള 12 പേരില്‍ അഞ്ചുപേര്‍ക്ക് ജാമ്യം ലഭിച്ചു. കഴിഞ്ഞ ഏപ്രില്‍ നാലിനാണ് പാനൂര്‍ കുന്നോത്ത്പറമ്പ് മുളയാത്തോടിലെ ആള്‍ത്താമസമില്ലാത്ത വീടിന്റെ ടെറസില്‍ സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ എലിക്കൊത്തന്റവിട ഷെറില്‍ (31) കൊലപ്പെട്ടിരുന്നു.

Tags