കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ് ഗണ്യമായി വർദ്ധിച്ചു: ആറു മാസത്തിനിടെയിൽ തട്ടിയെടുത്തത് 13.97 കോടിയെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ

AJITH KUMAR

കണ്ണൂർ:  കണ്ണൂർ സിറ്റി പൊലിസ് പരിധിയിൽ  സൈബർ കേസുകളുടെ എണ്ണം ഗണ്യമായി വർധിച്ചതായി സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത്ത് കുമാർ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ കാര്യാലയത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ സിറ്റി പൊലിസ് പരിധിയിൽ 
ഈ വർഷം ജനുവരി മുതൽ ജൂൺ 31 വരെ 70 കേസുകൾ രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു. 

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ. ജനുവരി മുതൽ ജൂൺ വരെ രജിസ്റ്റർ ചെയതതാണ് 70 കേസുകൾ.ഇതിൽ  ഏകദേശം 13.97 കോടി രൂപയുടെ തട്ടിപ്പ് ആണ് നടന്നത്.
ഏഴ് കേസുകളിൽ പ്രതികളെ പിടികൂടി. കോഴിക്കോട് ,കണ്ണൂ,ർ സ്വദേശികളായ അൽഫാസ് ,ആദിൽ ,സമീർ ,വാസിൽ എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്.


ഒരു കോടി മുതൽ ഒന്നര കോടി രൂപവരെ നഷ്ടപ്പെട്ട കേസുകളും രജിസ്റ്റർ ചെയതിട്ടുണ്ട്. ഇതുവരെ 20 ലക്ഷം രൂപ തിരിച്ചുപിടിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ തട്ടിപ്പിനിരയാകുന്ന വർക്ക്  1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാമെന്നും സൈബർ ബോധവൽക്കരണം കൂടുതൽ ശക്തമാക്കുമെന്നും  സിറ്റി പൊലിസ്  കമ്മീഷണർ  പറഞ്ഞു

Tags