എൻ.കെ ഭാസ്ക്കരന്റെ 'കോലം സാക്ഷി' പ്രകാശനം ചെയ്തു

NK Bhaskaran's 'Kolam Sakshi' released
NK Bhaskaran's 'Kolam Sakshi' released

പയ്യന്നൂർ : എൻ.കെ ഭാസ്ക്കരൻ പയ്യന്നൂർ രചിച്ച് ഫോറസ്റ്റ് ബുക്സ് പ്രസിദ്ധീകരിച്ച 'കോലം സാക്ഷി 'ഡ്രമാറ്റിക് നോവലിൻ്റെ പ്രകാശനം കണ്ണൂർ സർവകലാശാല മുൻ റജിസ്ട്രാറും പയ്യന്നൂർ കോളേജ് സംസ്കൃത വിഭാഗം മേധാവിയുമായ ഡോ. കെ.എച്ച്. സുബ്രഹ്മണ്യൻ  നിർവഹിച്ചു.

പോത്താങ്കണ്ടം ആനന്ദഭവനം അധിപൻ സ്വാമി കൃഷ്ണാനന്ദ ഭാരതി പുസ്തകം ഏറ്റുവാങ്ങി. നഗരസഭാ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു.

സദാശിവൻ ഇരിങ്ങൽ പുസ്തകം പരിചയപ്പെടുത്തി. അഡ്വ. രാജേഷ് പനയന്തട്ട, എ.വി. സുജാത ടീച്ചർ, ആശംസനേർന്നു. എൻ.കെ. ഭാസ്ക്കരൻ മറുമൊഴി രേഖപ്പെടുത്തി. കെ. വി. സത്യനാഥൻ സ്വാഗതവും ടി.വി. ജയരാജൻ നന്ദിയും പറഞ്ഞു.

Tags