നിഫ്റ്റ് സ്പോർട്സ് മീറ്റ് മൂന്ന് നാൾ കണ്ണൂരിൽ നടത്തും
കണ്ണൂർ : നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി)സ്പോർട്സ് മീറ്റ് നാളെ മുതൽ മൂന്നു ദിവസങ്ങളിലായി മാങ്ങാട്ട് പറമ്പ് കണ്ണൂർ യൂണിവേഴ്സിറ്റി ഗ്രൗണ്ടിലും നിഫ്റ്റ് ഗ്രൗണ്ടിലും നടക്കുമെന്ന് ഡയറക്ടർ അഖിൽ കുമാർ കുൽഷറേഷ്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
tRootC1469263">രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആയിരത്തിലേറെ വിദ്യാർത്ഥികൾമത്സരത്തിൽ പങ്കെടുക്കും. ആദ്യമായാണ് നിഫ്റ്റ് സ്പോർട്സ്കണ്ണൂരിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാങ്ങാട്ടുപറമ്പിലുള്ള യൂണിവേർസിറ്റി ഗ്രൗണ്ടിൽ ഏഴിന് രാവിലെഎട്ടു മണിക്ക് നിഫ്റ്റ് ഡയരക്ടർ ജനറൽ തനു കശ്യപ് ഐ എ എസ് മീറ്റ്ഉദ്ഘാടനം ചെയ്യും. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ. കെ സാജു മുഖ്യാതിഥിയാകും. നിഫ്റ്റ് ഡയറക്ടർ ജനറൽ ടാനു കാശ്യപ്ഐ.എ.എസ് അദ്ധ്യക്ഷനാകും. വാർത്താ സമ്മേളനത്തിൽ പ്രൊഫ പി.അഭിലാഷ് ബാലൻ, പ്രൊഫ: മുക്തി സുമംഗല, പ്രൊഫ. ഏഴിലാൻ ബൻ ജെ ജെ, ഡോ: പവൊൽ സഹദേവൻ എന്നിവർ പങ്കെടുത്തു.
.jpg)

