വൈസ്മെൻ ക്ലബ്ബ് ധർമ്മശാലയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

wise men 1
wise men 1

ധർമ്മശാല: വൈസ്മെൻ ക്ലബ്ബ് ധർമ്മശാലയുടെ 2024-25 വർഷത്തെ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് മാങ്ങാട് ലക്സോട്ടിക്ക  കൺവെന്ഷൻ സെന്ററിൽ വച്ച് നടന്നു. ഇന്റർനാഷണൽ ട്രെഷറർ ടി. എം. ജോസ് ഉദ്ഘാടനം ചെയ്തു. പുതിയ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹാണ ചടങ്ങിന് റീജിയണൽ ഡയറക്ടർ കെ. എം. ഷാജി നേതൃത്വം നൽകി.

ശ്രീനിവാസൻ പി സി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുതുതായി ക്ലബ്ബിൽ അംഗങ്ങളായി വന്ന  ആറ് കുടുംബങ്ങൾക്ക് ഇന്റർനാഷണൽ അക്കൗണ്ട് മാനേജർ സി. എ. ഫിലിപ്സ് ചെറിയാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ദേശീയ നിർവാഹക അംഗം പി. എസ്. ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. സർവീസ് പ്രോജെക്ടിന്റെ ഉദ്ഘാടനം അനിത ബെന്നി നിർവഹിച്ചു.

wise men

ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ മുൻ റീജിയണൽ ഡയറക്ടർ കെ. രാമദാസ് അനുമോദിച്ചു. കെ. പി. രവീന്ദ്രൻ, നരേന്ദ്രൻ. പി. വി, മറ്റു വൈസ്മെൻ ക്ലബ്ബ്  പ്രസിഡന്റ്റുമാരും ആശംസ അർപ്പിച്ചു സംസാരിച്ചു.

പഠിക്കാൻ മുടുക്കാരായ നിർധനരായ കുട്ടികൾക്ക് എട്ടാം ക്ലാസ്സുമുതൽ 12 ആം ക്ലാസ്സുവരെ പഠന സഹായം നൽകുക, ഡയാലിസ് കിറ്റുകൾ വിതരണം ചെയ്യുക, വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുക, ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുക, വീടുകളിൽ മാലിന്യ നിർമാർജനം ചെയ്യുന്നതിന് ബോധ വത്കരണം നൽകുക, കാൻസർ, കിഡ്‌നി രോഗ നിർണായ ക്യാമ്പുകൾ സംഘടിപ്പിക്കുക, കിടപ്പു രോഗികൾക്ക് ആശ്വാസം എത്തിക്കുക എന്നിങ്ങനെ വിവിധ പരിപാടികൾ വരും വർഷം നടപ്പിലാക്കുമെന്ന് സ്ഥാനമേറ്റ പ്രസിഡണ്ട്‌ ലേഖ. പി അറിയിച്ചു.
പരിപാടികൾക്ക് സഹജൻ എം. ഇ. സ്വാഗതവും സന്ദീപ് കല്യാശ്ശേരി നന്ദിയും പറഞ്ഞു.

Tags