പുതിയതെരുവിലെ പുതിയ ബസ് സ്‌റ്റോപ്പുകൾ ജനങ്ങൾക്ക് ആശ്വാസമായി

puthiyatheru, kannur,  traffic
puthiyatheru, kannur,  traffic

കണ്ണൂർ : പുതിയതെരുവിലെ ഗതാഗത പരിഷ്‌കാരത്തിന്റെ തുടർച്ചയായി തളിപ്പറമ്പ് ഭാഗത്തേക്കുള്ള ടൗൺ ടു ടൗൺ, ലിമിറ്റഡ് സ്റ്റോപ്പ് ഉൾപ്പെടെയുള്ള ബസ്സുകൾക്ക്  പള്ളിക്കുളത്ത് സ്റ്റോപ്പ് അനുവദിച്ചതും ലോക്കൽ ബസുകൾക്ക് മാഗ്‌നറ്റ് ഹോട്ടലിന് എതിർവശം പുതിയ സ്റ്റോപ്പ് അനുവദിച്ചതും യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായി. 

രാവിലെ കെ വി സുമേഷ് എംഎൽഎ, ആർടിഒ, പോലീസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഭാരവാഹികൾ ഉൾപ്പെടെ സ്ഥലത്തെത്തി ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി. കുരുക്കഴിക്കാൻ സഹായകമായതിനാലും ജനങ്ങൾ ഏറ്റെടുത്തതിനാലും ഗതാഗത പരിഷ്‌കാരവുമായി മുന്നോട്ടുപോകാനാണ് ചൊവ്വാഴ്ച ചേർന്ന ട്രാഫിക് റെഗുലേറ്റി യോഗത്തിന്റെ തീരുമാനം.

വില്ലേജ് ഓഫീസിന് എതിർവശത്ത് ബസ് ബേ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇവിടെ ലോക്കൽ ബസുകൾക്ക് വേണ്ടിയുള്ള ബസ് സ്‌റ്റോപ്പ് സ്ഥാപിക്കാനാണ് ആലോചന. ഓരോ ദിവസത്തെയും ഗതാഗതം വിശകലനം ചെയ്ത് മുന്നോട്ടുപോകാനാണ് ആർടിഒയുടെയും പോലീസിന്റെയും തീരുമാനം.

Tags