നവീൻ ബാബുവിന്റെ ആത്മഹത്യ : ഉത്തരവാദിയായ ഒരു ജനപ്രതിനിധി അതും ഒരുസ്ത്രീ,ഇവർ സമൂഹത്തിന് അപമാനം : സുഹറ മമ്പാട്

Naveen Babu's suicide: A responsible representative, that too a woman, they are a disgrace to the society: Suhara Mampat
Naveen Babu's suicide: A responsible representative, that too a woman, they are a disgrace to the society: Suhara Mampat

കണ്ണൂർ: ഉന്നതനായ ഒരു ഉദ്യോഗസ്ഥന്റെആത്മഹത്യയ്ക്ക് ഉത്തരവാദിയായ ഒരു ജനപ്രതിനിധി അതും ഒരുസ്ത്രീ,ഇവർ ജനപ്രതിനിധിയായി തുടരുന്നത് തന്നെ സമൂഹത്തിന് അപമാനമാണെന്ന് വനിതാ ലീഗ്സം സ്ഥാനപ്രസിഡണ്ട് സുഹറ മമ്പാട് .  ഒരു പെട്രോൾ പമ്പിന്റെ  ലൈസൻസുമായി ബന്ധപ്പെട്ട് ഒരു  ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിന് ഇത്രയേറെ അരിശം വരാനുള്ളകാരണമെന്താണ്.ഓരോഫയലുകളും ഓരോ മനുഷ്യൻ്റെ ജീവിതമാണെന്ന്പറയുമ്പോൾ ആന്തൂരിലെ സാജനും ഒരുമനുഷ്യനായിരുന്നില്ലേ എന്ന്ചോദിക്കേണ്ടിയിരിക്കുന്നു. സാജൻ ആത്മഹത്യ ചെയ്തത് ഇതുപോലുള്ള ഒരു ഫയൽ വൈകിപ്പിക്കൽ മൂലമായിരുന്നു. 

എന്നാൽ ഒരു പെട്രോൾ പമ്പിന്റെ ലൈസൻസിന്റെ പേരിൽ ഒരു ഉന്നതഉദ്യോഗസ്ഥന് ജീവിതംനഷ്ടപ്പെടുത്തേണ്ടതായ ഒരു സാഹചര്യം ഉണ്ടാക്കിയമുൻജില്ലാപഞ്ചായത്ത്പ്രസിഡണ്ടിനെ  അറസ്റ് ചെയ്യാതെ സംരക്ഷിക്കുന്ന പോലീസ് നിരുത്തരവാദപരമായാണ് പെരുമാറുന്നത്. മുൻ ജില്ലാപഞ്ചായത്ത്പ്രസിഡണ്ടായ ഒരു സിപിഎംകാരി എന്നതല്ലാതെപി.പി .ദിവ്യയെഅറസ്റ്റ്ചെയ്യാതിരിക്കാൻമറ്റെന്ത്പ്രിവിലേജാണ്അവർക്കുള്ളതെന്ന്പോലീസ് വ്യക്തമാക്കണം  .

കേരളത്തിലെപോലീസ്കുറ്റവാളികളെഅറസ്റ്റ്ചെയ്യുന്നതിലുംകുറ്റംതെളിയിക്കുന്നതിലുംഇന്ത്യയിൽതന്നെമുൻനിരയിൽ നിൽക്കുന്ന പോലീസാണ്. എന്നാൽ കൺമുമ്പിലുള്ള ഒരു പ്രതിയെഅറസ്റ്റ്ചെയ്യാതെഅവരുടെചെയ്തികൾക്ക്കൂട്ടുനിൽക്കുകയാണ്ഇപ്പോൾപോലീസ്ചെയ്തുകൊണ്ടിരിക്കുന്നത്. ഇനി കുറ്റപത്രത്തിൽ പോലുംമായംകലരുമോഎന്നാണ്നാംശ്രദ്ധിക്കേണ്ടത്.വാളയാറിൽകൊല്ലപ്പെട്ടഇരട്ടപെൺകുട്ടികളുടെകുറ്റപത്രത്തിൽപ്രതികളെരക്ഷപ്പെടുത്താൻപോലീസ്നടത്തിയഗൂഢാലോചനകേരളംകണ്ടതാണല്ലോ.മുൻകൂർജാമ്യത്തിന് നൽകിയ അപേക്ഷയിൽ പോലുംനവീൻബാബുവിന്റെആത്മഹത്യയെന്യായീകരിക്കുകയാണ് പി പി ദിവ്യ ചെയ്തത്. പി പി ദീപയുടെ ഈചെയ്തി സ്ത്രീത്വത്തിന് തന്നെഅപമാനമാണെന്നുംസുഹറമമ്പാട്കൂട്ടിച്ചേർത്തു. വനിതാ ലീഗ് തുടങ്ങിവെച്ച പ്രക്ഷോഭ പരിപാടികൾ നവീൻ ബാബുവിന്റെകുടുംബത്തിന് നീതി ലഭിക്കുന്നത് വരെ തുടരുമെന്നുംഅവർ പറഞ്ഞു.വനിതാലീഗ്ജില്ലാകമ്മിറ്റിയുടെആഭിമുഖ്യത്തിൽ എ.ഡി.എം നവീൻബാബുവിന്റെആത്മഹത്യയുമായിബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്പി.പി.ദിവ്യയെ അറസ്റ് ചെയ്യാത്ത പോലീസ് നടപടി തിരുത്തി ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ,മരണത്തിന് ഉ ത്തരവാദികളായ ജില്ലാകലക്ടർക്കുംടി.വി.പ്രശാന്തിനുമെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്

നടത്തിയ പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅവർ.വനിതാലീഗ്ജില്ലാപ്രസിഡണ്ട് സി.സീനത്ത് അധ്യക്ഷതവഹിച്ചു .മുസ്ലിം ലീഗ്ജില്ലാപ്രസിഡണ്ട്അഡ്വ.അബ്ദുൽകരീംചേലേരി,വനിതാലീഗ്സംസ്ഥാനസെക്രട്ടറിപി.സാജിതടീച്ചർഎന്നിവർമുഖ്യപ്രഭാഷണംനടത്തി.സംസ്ഥാനവൈസ്പ്രസിഡണ്ട്പി.സഫിയ ,സെക്രട്ടറിയേറ്റ് മെമ്പർ റോഷ്നി ഖാലിദ്ജില്ലാജനറൽസെക്രട്ടറിഷമീമജമാൽ ,ട്രഷറർസെക്കീനതെക്കയിൽ മഹിളാ കോൺഗ്രസ്ജില്ലാ സെക്രട്ടറി ഉഷാകുമാരി, ഇരിട്ടിബ്ലോക്ക്പഞ്ചായത്ത്പ്രസിഡണ്ട്കെ.വേലായുധൻ. മാട്ടൂൽഗ്രാമപഞ്ചായത്ത്പ്രസിഡണ്ട്ഫാരിഷടീച്ചർതുടങ്ങിയവർപ്രസംഗിച്ചു.ജില്ലാഭാരവാഹികളായഎം.കെ.ഷബിത, റംസീന റൗഫ്,സൈനബ അരിയിൽ, സാജിത ഇസ് ഹാക്ക്, ഷെറിൻ ചൊക്ലി, റൈഹാനത്ത് സുബി , അമീന ടീച്ചർ, നാജിയ മട്ടനൂർ നേതൃത്വം നൽകി.  മഹിളാ കോൺഗ്രസ് ജില്ലാസെക്രട്ടറിഉഷകുമാരിയുടെനേതൃത്വത്തിൽ  പ്രവർത്തകർ പ്രതിഷേധ കൂട്ടായ്മക്ക്അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി.

Tags