തളിപ്പറമ്പ് സർസയ്യിദ് കോളേജിൽ ഗോത്ര ഉദ്യാനം ഉദ്ഘാടനം ചെയ്ത് എൻ അനിൽകുമാർ ; ദ്വിദിന സെമിനാറിന് തുടക്കമായി
തളിപ്പറമ്പ് : ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ ആരോഗ്യമുള്ള പ്രകൃതിയുണ്ടായാൽ മാത്രമെ സാധിക്കുകയുള്ളൂവെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ എൻ അനിൽകുമാർ. സർസയ്യിദ് കോളേജിൽ ഗോത്ര ഉദ്യാനവും ദ്വിദിന ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
tRootC1469263">കോളേജ് പ്രിൻസിപ്പാൾ ഇസ്മായിൽ ഒലായിക്കര അധ്യക്ഷനായി.ശാസ്ത്ര സാങ്കേതിക വിദ്യ അതിവേഗം വളരുമ്പോഴും പാരമ്പര്യ അറിവുകൾക്ക് പ്രസക്തിയുണ്ട്.സുഗന്ധ വ്യഞ്ജനങ്ങളുടെ കൈമാറ്റത്തിലൂടെ ലോകത്തിന്റെ ഗതി മാറ്റിമറിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും അദ്ധേഹം പറഞ്ഞു.
പത്മശ്രീ ചെറുവയൽ രാമൻ മുഖ്യാതിഥിയായി.ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി വി ബാലകൃഷ്ണൻ,സി ഡി എം ഇ എ പ്രസിഡന്റ് അഡ്വ. പി മഹമൂദ്,ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം,വാർഡ് കൗൺസിലർ റഹ്‌മത്ത് ബീഗം, നഗരസഭ സെക്രട്ടറി കെ പി സുബൈർ,എസ് എം ഷാനവാസ്,പി ടി എ സെക്രട്ടറി കെ കെ ഷബീറലി,ബോട്ടണി വകുപ്പ് മേധാവി പി ശ്രീജ,താജോ അബ്രഹാം,മൻസൂർ,പ്രോഗ്രാം കൺവീനർ എ കെ അബ്ദുൽ സലാം പങ്കെടുത്തു.
ഉത്തര മലബാറിലെ ആദിവാസി ജൈവവൈവിദ്ധ്യം സെഷനിൽ പയ്യന്നൂർ കോളേജ് ബോട്ടണി വിഭാഗം മേധാവി എം കെ രതീഷ് നാരായണൻ വിഷയാവതരണം നടത്തി.എ എം ഷാക്കിറ അധ്യക്ഷയായി.കോളേജിലെ സസ്യശാസ്ത്ര വിഭാഗം കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്തോടെയാണ് ഗോത്ര ഉദ്യാനം നിർമ്മിച്ചത്.
ആദിവാസികൾ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന 114 ഓളം ഔഷധ സസ്യങ്ങളും അവയുമായി ബന്ധപ്പെട്ട പാരമ്പര്യ അറിവുകളും ശാസ്ത്രീയമായി രേഖപ്പെടുത്തിയിരിക്കുന്നു. സെമിനാർ വ്യാഴാഴ്ച്ച സമാപിക്കും.
.jpg)

