എം.വി.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ടും പുതിയ അക്കാദമിക് പ്രോഗ്രാമുകളും തുടങ്ങി

mvr institute kannur

കണ്ണൂർ: എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആന്റ് റിസേർച്ച് സ്റ്റഡീസ് പാപ്പിനിശ്ശേരിയിൽ "മീക്ക" ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ടും പുതിയ അക്കാദമിക് പ്രോഗ്രാമുകളും ആരംഭിച്ചതായി ചെയർമാൻ പ്രൊഫ:ഇ കുഞ്ഞിരാമൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളത്തിൽ അറിയിച്ചു. സംസ്ഥാനത്ത് പുതുതായിആരംഭിച്ച 4 വർഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും സഹായിക്കുന്നതിനായാണ് മീക്ക എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട് ആരംഭിച്ചിട്ടുള്ളത്. 

കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതും കേരള ഗവ: അംഗീകാരമുള്ള തുമാണ്ഈ സ്ഥാപനം. സമഗ്ര വിദ്യാഭ്യാസം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള ബിരുദ -ബിരുദാനന്തര പ്രോമുകളുടെ ഒരു ശ്രേണി തന്നെയാണ് ആവിഷ്‌കരിച്ചിട്ടുള്ളത് . ഇതുമായി ബന്ധപ്പെട്ട് കുട്ടികളുടേയും രക്ഷിതാക്കളുടയും സംശയങ്ങൾക്ക് ചാറ്റ് ബോട്ടിലൂടെ മറുപടി ലഭിക്കും. എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആന്റ് റിസർച്ച് സ്റ്റഡീസിന്റെ വെബ്സൈറ്റിൽ മീക്ക ചാറ്റ് ബോട്ടിന്റെ ലിങ്ക് ലഭ്യമാണ്. വാർത്താ സമ്മേളനത്തിൽ ഡോ:സി കെ കമിത, ഡോ: കെ പി സംഗീത്,ഡോ: ആർ ദിലീപ് കുമാർ ,എ ആദർശ് എന്നിവരും പങ്കെടുത്തു

Tags