എം.വി പുരുഷോത്തമൻ അനുസ്മരണ സമ്മേളനം ഇന്ന്

purushothaman

തളിപ്പറമ്പ: പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം നൽകിയ തളിപ്പറമ്പ് നാഷണൽ കോളജിന്റെ സ്ഥാപകനും സ്ഥാപക പ്രിൻസിപ്പലുമായ എം.വി പുരുഷോത്തമൻ്റെ രണ്ടാം ചരമവാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന അനുസ്മരണ സമ്മേളനം ഇന്ന് നടക്കും. കോളജ് ഓഡിറ്റോറിയത്തിൽ മുൻ എം.എൽ.എ ജെയിംസ് മാത്യു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. 

നാരായണൻ കാവുമ്പായി, എ.വി കേശവൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. കോളജ് എം.ഡി പി.കെ ബിജോയ് അധ്യക്ഷനാകും. വാർത്താ സമ്മേളനത്തിൽ എൻ.വി പ്രസാദ്, വി.വി വിജയൻ, കെ.വി സുരേഷ്, ഷിജിത്ത് കാട്ടൂർ എന്നിവർ പങ്കെടുത്തു.

Tags